Sorry, you need to enable JavaScript to visit this website.

ചാമ്പ്യന്‍സ് ലീഗില്‍ അതിയാകന്മാര്‍ അടിതെറ്റി

പാരിസ് - യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിന് അട്ടിമറികളോടെ തുടക്കം. നിലവിലെ ചാമ്പ്യന്മാരായ ലിവര്‍പൂളും ഫ്രാങ്ക് ലംപാഡിന്റെ ചെല്‍സിയും തോറ്റു. ഗോള്‍കീപ്പര്‍ ടെര്‍ ആന്ദ്രെ ടെര്‍‌സ്റ്റേഗന്‍ പെനാല്‍്ട്ടി രക്ഷിച്ചതിനാല്‍ ബാഴ്‌സലോണ സമനിലയുമായി രക്ഷപ്പെട്ടു. ഇന്റര്‍ മിലാനും സമനില വഴങ്ങി. വലന്‍സിയക്കെതിരെ ചെല്‍സിയും പെനാല്‍ട്ടി പാഴാക്കി. 
ലിവര്‍പൂളിനെ 2-0 ന നാപ്പോളിയാണ് തോല്‍പിച്ചത്. കഴിഞ്ഞ തവണ ഗ്രൂപ്പ് ഘട്ടത്തില്‍ ലിവര്‍പൂള്‍ നാപ്പോളിയോട് 0-1 ന് തോറ്റിരുന്നു. 1994 നു ശേഷം ആദ്യമായാണ് നിലവിലെ ചാമ്പ്യന്മാര്‍ ആദ്യ മത്സരം തോല്‍ക്കുന്നത്. കളി തീരാന്‍ പത്തു മിനിറ്റ് ശേഷിക്കെ കിട്ടിയ പെനാല്‍ട്ടിയില്‍ നിന്ന് ഡ്രൈസ് മെര്‍ടന്‍സ് നാപ്പോളിയുടെ ആദ്യ ഗോള്‍ നേടി. വിര്‍ജില്‍ വാന്‍ഡിക്കിന്റെ പിഴവില്‍ നിന്ന് ഇഞ്ചുറി ടൈമില്‍ ഫെര്‍ണാണ്ടൊ യോറന്റെ രണ്ടാം ഗോളടിച്ചു. ഓസ്ട്രിയന്‍ ചാമ്പ്യന്മാരായ സാല്‍സ്ബര്‍ഗ് 6-2 ന് ഗെങ്കിനെ തകര്‍ത്തു. ടീനേജ് ഫോര്‍വേഡ് എര്‍ലിംഗ് ഹാലാന്‍ഡ് ഹാട്രിക് കരസ്ഥമാക്കി. 
ചെല്‍സി സ്വന്തം ഗ്രൗണ്ടിലാണ് വലന്‍സിയയോട് 0-1 ന് തോറ്റത്. എണ്‍പത്തേഴാം മിനിറ്റില്‍ ചെല്‍സിക്കു കിട്ടിയ പെനാല്‍ട്ടി റോസ് ബാര്‍ക്‌ലി തുലച്ചു. ക്രോസ്ബാറിനിടിച്ച പന്ത് പുറത്തു പോയി. അയാക്‌സ് 3-0 ന് ലില്ലിനെ തകര്‍ത്തു. 
ബാഴ്‌സലോണക്കെതിരെ ബൊറൂഷ്യ ഡോര്‍ട്മുണ്ട് ജയിക്കേണ്ടതായിരുന്നു. എന്നാല്‍ രണ്ടാം പകുതിയില്‍ മാര്‍ക്കൊ റോയ്‌സിന്റെ പെനാല്‍ട്ടി ബാഴ്‌സലോണ ഗോളി രക്ഷിച്ചു. ജൂലിയന്‍ ബ്രാന്‍ഡിന്റെ ഷോട്ട് ക്രോസ് ബാറിനിടിക്കുകയും ചെയ്തു. ലിയണല്‍ മെസ്സി രണ്ടാം പകുതിയില്‍ പകരക്കാരനായിറങ്ങിയെങ്കിലും ബാഴ്‌സലോണക്ക് മേല്‍ക്കോയ്മ നേടാനായില്ല. ഇന്റര്‍ മിലാനും സ്ലാവിയ പ്രാഗും 1-1 സമനില പാലിച്ചു. 

Latest News