Sorry, you need to enable JavaScript to visit this website.

ചിദംബരത്തിനെതിരെ നടന്നത് സ്വാതന്ത്ര്യം നിഷേധിക്കാനുള്ള ഗൂഢാലോചന- എന്‍. റാം

ചെന്നൈ- ഐ.എന്‍.എക്സ് മീഡിയാ കേസില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പി. ചിദംബരത്തെ അറസ്റ്റ് ചെയ്തത് ഗൂഢാലോചനയുടെ ഭാഗമാണെന്ന്  പ്രശസ്ത മാധ്യമപ്രവര്‍ത്തകനും ദി ഹിന്ദു ഗ്രൂപ്പ് ചെയര്‍മാനുമായ എന്‍. റാം.
ചിദംബരത്തിനു സ്വാതന്ത്ര്യം നിഷേധിക്കുക മാത്രമാണ് ഈ അറസ്റ്റ് ആസൂത്രണം ചെയ്തവരുടെ ഉദ്ദേശ്യമെന്നും നിര്‍ഭാഗ്യവശാല്‍ രാജ്യത്തെ ഉന്നത കോടതികള്‍ വരെ ഇതില്‍ ഇരകളായെന്നും അദ്ദേഹംപറഞ്ഞു.
 
പൈശാചികമായ അനീതിയാണ് ചിദംബരത്തോട് ചെയ്തത്. ഷീന ബോറാ കൊലപാതകക്കേസിലെ പ്രതികളായ ഇന്ദ്രാണി മുഖര്‍ജിയും പീറ്റര്‍ മുഖര്‍ജിയും നല്‍കിയ മൊഴിയല്ലാതെ ചിദംബരത്തിനെതിരെ മറ്റു തെളിവുകളൊന്നുമില്ലെന്നും തമിഴ്നാട് കോണ്‍ഗ്രസ് സംഘടിപ്പിച്ച  പ്രതിഷേധ സംഗമത്തില്‍ എന്‍. റാം പറഞ്ഞു.

ഈ കേസില്‍ ചിദംബരത്തിന് നീതിലഭിച്ചില്ലെങ്കില്‍ അത് നീതിന്യായ സംവിധാനത്തിന് എക്കാലത്തും വലിയ അപമാനമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഓടിപ്പോകാതിരിക്കാന്‍ കുട്ടികളെ ചങ്ങലയില്‍ ബന്ധിച്ചു; മദ്രസാ മാനേജര്‍ അറസ്റ്റില്‍

ഫലസ്തീൻ ജനതയുടെ  അവകാശം സംരക്ഷിക്കും -സൗദി 

അസം മാതൃകയില്‍ ഹരിയാനയിലും പൗരത്വ പട്ടിക തയാറാക്കുമെന്ന് മുഖ്യമന്ത്രി; കോണ്‍ഗ്രസിന്റെ പിന്തുണ

Latest News