Sorry, you need to enable JavaScript to visit this website.

റെയില്‍വേ പോലീസിനെ വിളിക്കുന്നത് പിസ്സക്കും മൊബൈല്‍ റീചാര്‍ജിനും

ന്യൂദല്‍ഹി- വിളിക്കുന്നവരില്‍ 80 ശതമാനവും ആവശ്യപ്പെടുന്നത് പിസ്സയും ബര്‍ഗറും വീട്ടിലെത്തിക്കാന്‍. മറ്റുള്ളവര്‍ക്ക് വേണ്ടത് മൊബൈല്‍ റീച്ചാര്‍ജും. ഹെല്‍പ് ലൈന്‍ കൊണ്ട് പൊറുതി മുട്ടിയിരിക്കയാണ് ദല്‍ഹി റെയില്‍വ പേലീസ്.

1512 എന്ന ഹെല്‍പ് ലൈന്‍ നമ്പറില്‍ ദിവസം 200 ഓളം ഫോണ്‍ കാളുകളാണ് ദല്‍ഹി റെയില്‍വെ പോലീസ് കണ്‍ട്രോള്‍ റൂമില്‍ ലഭിക്കുന്നത്. ഇവയിലാണ് 80 ശതമാനം ഭക്ഷണ സാധനങ്ങള്‍ എത്തിക്കാന്‍ ആവശ്യപ്പെടുന്നത്. ചിലര്‍ അന്വേഷിക്കുന്നത് റെയില്‍വേ ജോലി എങ്ങനെ തരപ്പെടുത്താമെന്നാണെന്നും റെയില്‍വെ പോലീസ് വെളിപ്പെടുത്തി.

ഇലക്ട്രിസിറ്റി ബില്ലടക്കാനും ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാനും ആവശ്യപ്പെടുന്നവരുമുണ്ടെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ പോലീസിനെ അറിയിക്കാനും റെയില്‍വേ സ്‌റ്റേഷനുകളിലെ കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനുമാണ് 2015 ല്‍ 1512 എന്ന ഹെല്‍പ് ലൈന്‍ ആരംഭിച്ചത്.
രാജ്യവ്യാപകമായി ഉപയോഗിക്കുന്ന നമ്പറാണ് ഇതെങ്കിലും ആളുകള്‍ റെയില്‍വെ എന്‍ക്വയറി നമ്പറായാണ് പരിഗണിക്കുന്നതെന്ന് റെയില്‍വേ പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ ദിനേശ് കുമാര്‍ ഗുപ്ത പറഞ്ഞു. ലഘുലേഖകളിലൂടെയും മറ്റും ബോധവല്‍ക്കരണത്തിന് റെയില്‍വേ പോലീസ് ശ്രമിക്കുന്നുണ്ടെങ്കിലും ഫലം കാണുന്നില്ല.

ഓടിപ്പോകാതിരിക്കാന്‍ കുട്ടികളെ ചങ്ങലയില്‍ ബന്ധിച്ചു; മദ്രസാ മാനേജര്‍ അറസ്റ്റില്‍

ഫലസ്തീൻ ജനതയുടെ  അവകാശം സംരക്ഷിക്കും -സൗദി 

കാരുണ്യ ദീപം വാട്‌സ്ആപ് കൂട്ടായ്മ ഭവനം കൈമാറി

14 വര്‍ഷത്തിന് ശേഷം ലഭിച്ച കണ്മണി  ബക്കറ്റിലെ വെള്ളത്തില്‍ വീണ് മരിച്ചു  

 

 

Tags

Latest News