Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പുസ്തക പ്രസാധന മേഖലയിലേക്ക് പ്രവേശിക്കാനൊരുങ്ങി ഒരു ഫെയ്‌സ്ബുക്ക് കൂട്ടായ്മ 

ഓൺലൈനിലും ഓഫ് ലൈനിലും വിവിധ മേഖലകളിൽ വേറിട്ട പ്രവർത്തനങ്ങളുമായി ശ്രദ്ധേയമായ പ്രവർത്തനങ്ങളുമായി മുന്നേറുന്ന എന്റെ ഈരാറ്റുപേട്ട ഫെയ്‌സ്ബുക്ക് കൂട്ടായ്മ പുസ്തക പ്രസാധന രംഗത്തേക്ക് കടക്കാനൊരുങ്ങുന്നു.
കഴിഞ്ഞ ഒരു പതിറ്റാണ്ടോളമായി ഓൺലൈൻ ലോകത്ത് ഈരാറ്റുപേട്ടയുടെ നിറ സാന്നിധ്യമായ ഈ കൂട്ടായ്മയിൽ പതിനയ്യായിരത്തിലേറെ അംഗങ്ങളാണുള്ളത്. 
ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയും എന്റെ ഈരാറ്റുപേട്ട ഫെയ്‌സ്ബുക്ക് കൂട്ടായ്മയും സംയുക്തമായി സംഘടിപ്പിക്കുന്ന രണ്ടാമത് പുസ്തകോത്സവത്തിലാണ് എന്റെ ഈരാറ്റുപേട്ടയുടെ ആദ്യ പുസ്തകം പുറത്തിറങ്ങുന്നത്. 'എന്റെ ഈരാറ്റുപേട്ട ബുക്‌സ്' അഥവാ 'ഇ.ഇ ബുക്‌സ്' എന്ന പേരിലാണ് പ്രസിദ്ധീകരണങ്ങൾ ഇറക്കുക. 
സോഷ്യൽ മീഡിയ സൗഹൃദങ്ങൾ വഴിയാണ് പ്രസാധനത്തിന് ആവശ്യമായ ഫണ്ട് സമാഹരിച്ചത്. ഇ.ഇ ബുക്‌സിന്റെ ആദ്യ പുസ്തകമായി എന്റെ ഈരാറ്റുപേട്ട ഗ്രൂപ്പംഗം തന്നെയായ നഹാസ് ഖാൻസൻ എഴുതിയ അഞ്ച് ചെറുകഥകളുടെ സമാഹാരമായ 'പഞ്ചദളങ്ങൾ' ഈ മാസം 21 മുതൽ 24 വരെ പി.ടി.എം.എസ് ഓഡിറ്റോറിയത്തിൽ നടക്കുന്ന പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്യും. 
സേവന പ്രവർത്തനങ്ങൾ, ചികിത്സാ സഹായം, രക്ത ഗ്രൂപ്പ് നിർണയ ക്യാമ്പ്, ഉന്നത വിജയം നേടിയ വിദ്യാർഥികൾക്കുള്ള അവാർഡ് ദാനം, പേഴ്‌സൺ ഓഫ് ഇയർ അവാർഡ്, മികച്ച ജീവകാരുണ്യ പ്രവർത്തകനുള്ള അവാർഡ്, പഠനോപകരണ വിതരണം, കുടിവെള്ള വിതരണം, മൊബൈൽ ഫോട്ടോഗ്രഫി മത്സരം തുടങ്ങി, നിരവധി മേഖലകളിൽ എന്റെ ഈരാറ്റുപേട്ടയുടെ നാമം രേഖപ്പെട്ടു കഴിഞ്ഞു. 
കഴിഞ്ഞ വർഷം പുറത്തിറക്കിയ ഈരാറ്റുപേട്ടയുടെ സമഗ്ര വിവരങ്ങൾ ഉൾപ്പെടുത്തിയ എന്റെ ഈരാറ്റുപേട്ട മൊബൈൽ ആപ്ലിക്കേഷന് വൻ സ്വീകാര്യതയാണ് ലഭിച്ചത്. വാർത്തകൾ, അറിയിപ്പുകൾ, ഈരാറ്റുപേട്ടയിലെ സംരംഭങ്ങളുടേയും സ്ഥാപനങ്ങളുടേയും, തൊഴിലാളികളുടേയും ഉൾപ്പെടെ ആയിരക്കണക്കിന് ഫോൺ നമ്പറുകൾ എന്നിവ അടങ്ങിയതാണ് ആപ്ലിക്കേഷൻ. 
ഗ്രൂപ്പ് അംഗങ്ങളുടെയുൾപ്പെടെയുള്ള രചനകൾ ഉൾപ്പെടുത്തി ഭാവിയിൽ കൂടുതൽ പുസ്തകങ്ങൾ ഇ.ഇ ബുക്‌സിൽ നിന്ന് പ്രതീക്ഷിക്കാമെന്ന് എന്റെ ഈരാറ്റുപേട്ട ഗ്രൂപ്പ് സാരഥികൾ പറഞ്ഞു.

 

Latest News