Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സൂക്ഷിച്ചുനോക്കിയാൽ ആ പച്ച ഷർട്ടുകാരൻ്റെ ചെവിയിലൊരു സ്റ്റെതസ്കോപ്പ് കാണാം. അയാളെന്തിനാണ് കരയുന്നതെന്നല്ലേ.

സൂക്ഷിച്ചുനോക്കിയാൽ ആ പച്ച ഷർട്ടുകാരൻ്റെ ചെവിയിലൊരു സ്റ്റെതസ്കോപ്പ് കാണാം. അയാളെന്തിനാണ് കരയുന്നതെന്നല്ലേ...വായിച്ചോളൂ..

ഫാദേഴ്സ് ഡേയിൽ 2250 കിലോമീറ്റർ സൈക്കിൾ ചവിട്ടിയെത്തിയതാണയാൾ. തൻ്റെ മകൾക്കായി..

നന്നേ ചെറുപ്പത്തിലേ ഹൃദയാഘാതമുണ്ടായതാണ് ജാക്കിന്. ദിവസേനയെന്നോണം അയാളുടെ ആരോഗ്യം മോശമായി വരികയാണ്. ഒരു ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയല്ലാതെ മറ്റൊരു വഴിയുമില്ല പരിഹാരമെന്ന നിഗമനത്തിലാണ് അവസാനം ഡോക്ടർമാർ എത്തിച്ചേർന്നത്.

ഏതാണ്ട് അതേ സമയത്താണ് വിസ്കോൺസൈൻ കാരനായ ബിൽ കോണർ അതേപോലെതന്നെ അയാളുടെ ജീവിതം തകിടം മറിക്കുന്ന വാർത്തയറിഞ്ഞത്.അയാളുടെ മക്കൾ ആബിയും അവളുടെ സഹോദരനും ഒരു അപകടത്തിൽ പെട്ടു..

സ്വിമ്മിങ്ങ് പൂളിനരികിൽ ബോധരഹിതരായിക്കിടന്ന അവരെ ആശുപത്രിയിലെത്തിച്ചു. ആബിയുടെ സഹോദരൻ അപകടനില തരണം ചെയ്തു...ആബിക്ക് ഇനി തിരിച്ചുവരവില്ല..

പക്ഷേ...

16 വയസുണ്ടായിരുന്നപ്പോൾ തന്നെ ആബി അവയവങ്ങൾ ദാനം ചെയ്യാൻ സമ്മതപത്രം നൽകിയിരുന്നു. അത് അവളുടെ അച്ഛനുമറിയാമായിരുന്നു..അവർ ആ തീരുമാനത്തെ ബഹുമാനിച്ചു...ആബിയുടെ ആഗ്രഹം നടന്നു.

നാളുകൾ കഴിഞ്ഞ് കോണർ ഒരു സൈക്കിൾ യാത്ര നടത്താൻ തീരുമാനിച്ചു. അവയവദാനത്തിൻ്റെ മഹത്വത്തെ വിളിച്ചോതുവാനായി 4000 ൽ അധികം കിലോമീറ്ററുകൾ സഞ്ചരിച്ച് അയാളുടെ മകളുടെ ഹൃദയം സൂക്ഷിച്ചിരുന്ന മെഡിക്കൽ സെൻ്ററിലേക്ക്...

പോവുന്ന വഴിയാണ് മകളുടെ ഹൃദയം സ്വീകരിച്ച ജാക്കിനെ കാണാൻ കഴിയുമെന്ന് അറിഞ്ഞത്...

അങ്ങനെ 2250 കിലോമീറ്ററുകൾക്കപ്പുറം..സ്വന്തം മകളുടെ ഹൃദയം മിടിക്കുന്ന മറ്റൊരാളെ അയാൾ കണ്ടു..അവർ ആലിംഗനം ചെയ്തു...

ആരോ കൊണ്ടുവന്ന് നൽകിയ ഒരു സ്റ്റെതസ്കോപ്പുകൊണ്ട് ഒരിക്കൽ കുഞ്ഞായിരുന്നപ്പോൾ നെഞ്ചിൽ കിടത്തിയുറക്കിയപ്പൊ അറിഞ്ഞ ആ ഹൃദയമിടിപ്പ് ഒരിക്കൽക്കൂടി അയാൾ കേട്ടു...

അവൾ മരിച്ച് നാളുകൾക്കു ശേഷം...

Latest News