Sorry, you need to enable JavaScript to visit this website.

സിന്ധു-ഒകുഹാര: ആ ആവേശ ഫൈനല്‍ വീണ്ടും

ബാസല്‍ - ഓള്‍ ഇംഗ്ലണ്ട് ചാമ്പ്യന്‍ ചെന്‍ യൂവിനെ നേരിട്ടുള്ള ഗെയിമുകളില്‍ കെട്ടുകെട്ടിച്ച് പി.വി സിന്ധു മൂന്നാം തവണ ലോക ബാഡ്മിന്‍ണ്‍ കിരീടത്തിന് ഒരു ജയം അരികെ. ഒരിക്കല്‍കൂടി നൊസോമി ഒകുഹാരയുമായി സിന്ധു ഫൈനല്‍ കളിക്കും. രണ്ടു വര്‍ഷം മുമ്പ് ഇരുവരും തമ്മിലുള്ള ഫൈനല്‍ ലോക ബാഡ്മിന്റണിലെ ഏറ്റവും ആവേശകരമായ മത്സരങ്ങളിലൊന്നായിരുന്നു. തലനാരിഴക്ക് സിന്ധു തോറ്റു. 
ചെന്‍ യൂവിനെ 21-7, 21-14 ന് സിന്ധു അനായാസം തകര്‍ത്തുവിടുകയായിരുന്നു. മുന്‍ ചാമ്പ്യന്‍ തായ്‌ലന്റിന്റെ രചനോക് ഇന്തനോണിനെ ഒകുഹാര 17-21, 21-18, 21-15 ന് തോല്‍പിച്ചു. 
പുരുഷ സെമി ഫൈനലില്‍ സായ്പ്രണീതിനെ ലോക ഒന്നാം നമ്പറും നിലവിലെ ചാമ്പ്യനുമായ കെന്‍ഡൊ മൊമോത 21-13, 21-8 ന് തരിപ്പണമാക്കി. ഡെന്മാര്‍ക്കിന്റെ ആന്റന്‍ ആന്റന്‍സനുമായാണ് മൊമോത ഫൈനല്‍ കളിക്കുക. ചൈനയുടെ ഒളിംപിക് ചാമ്പ്യന്‍ ചെന്‍ ലോംഗിനെ 22-20, 21-10 ന് ആന്റന്‍സന്‍ കീഴടക്കി. 


 

Latest News