Sorry, you need to enable JavaScript to visit this website.

ഐ.എസ്.എല്‍  ഒക്ടോബര്‍ 20 മുതല്‍

ന്യൂദല്‍ഹി - ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളിന്റെ ആറാം സീസണ്‍ ഒക്ടോബര്‍ 20 ന് ആരംഭിക്കും. നവംബര്‍ രണ്ടിനാണ് ഐ-ലീഗ് കിക്കോഫ്. അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ വൃത്തങ്ങളാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 
രണ്ട് ലീഗുകളിലെയും ഉദ്ഘാടന മത്സരങ്ങളുടെ വേദിയും ടീമുകളെയും തീരുമാനിച്ചിട്ടില്ല. ബംഗളൂരു എഫ്.സിയാണ് നിലവിലെ ഐ.എസ്.എല്‍ ചാമ്പ്യന്മാര്‍. കഴിഞ്ഞ സീസണിലെ ഫൈനലില്‍ 117 ാം മിനിറ്റില്‍ രാഹുല്‍ ഭെക്കെ നേടിയ ഗോളില്‍ അവര്‍ ഗോവ എഫ്.സിയെ തോല്‍പിക്കുകയായിരുന്നു. 
ഐ-ലീഗുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം നിലനില്‍ക്കുകയാണ്. കഴിഞ്ഞ തവണ ചെന്നൈ സിറ്റി എഫ്.സിയാണ് ചാമ്പ്യന്മാരായത്. ഇത്തവണ രണ്ടാം ഡിവിഷനില്‍ നിന്ന് മണിപ്പൂര്‍ ക്ലബ് ടി.ആര്‍.എ.യു എഫ്.സി സ്ഥാനക്കയറ്റം നേടിയിട്ടുണ്ട്. 
 

Latest News