Sorry, you need to enable JavaScript to visit this website.

അഖ്തറിനെ ട്രോളി യുവരാജ് സിംഗ്

ന്യൂദല്‍ഹി - ഇംഗ്ലണ്ട് ബൗളര്‍ ജോഫ്ര ആര്‍ച്ചറെ വിമര്‍ശിച്ച പാക്കിസ്ഥാന്‍ മുന്‍ താരം ശുഐബ് അഖ്തറിന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ യുവരാജ് സിംഗിന്റെ ട്രോള്‍. ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റിനിടെ തന്റെ പന്ത് കഴുത്തിന് കൊണ്ടു വീണ ഓസ്‌ട്രേലിയയുടെ സ്റ്റീവ് സ്മിത്തിനെ ആര്‍ച്ചര്‍ സമാശ്വസിപ്പിക്കാന്‍ ശ്രമിക്കാതിരുന്നതാണ് അഖ്തറിനെ രോഷാകുലനാക്കിയത്. ആര്‍ച്ചറിന്റെ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റിനെ അഖ്തര്‍ ചോദ്യം ചെയ്തു. എന്നാല്‍ അഖ്തറിന്റെ ഇരട്ടത്താപ്പ് വെളിപ്പെടുത്തുന്നതായി യുവരാജിന്റെ പ്രതികരണം. 
ബൗണ്‍സറുകള്‍ ക്രിക്കറ്റിന്റെ ഭാഗമാണെന്നും എന്നാല്‍ ബൗണ്‍സറുകള്‍ കാരണം പരിക്കേല്‍ക്കുന്ന ബാറ്റ്‌സ്മാന് ഗുരുതരമായി എന്തെങ്കിലും സംഭവിച്ചുവോയെന്ന് ബൗളര്‍ പരിശോധിക്കണമെന്നും അഖ്തര്‍ ട്വീറ്റ് ചെയ്തു. താങ്കളും അങ്ങനെ സമാശ്വസിപ്പിക്കാറുണ്ടെന്നായിരുന്നു യുവരാജിന്റെ പരിഹാസം. 'എന്നാല്‍ താങ്കളുടെ യഥാര്‍ഥ വാക്കുകള്‍ ഇങ്ങനെയാണ്: കുഴപ്പമൊന്നുമില്ലല്ലോ, കൂടുതല്‍ ബൗണ്‍സറുകള്‍ വരുന്നുണ്ട്' - യുവരാജ് കളിയാക്കി. 
 

Latest News