Sorry, you need to enable JavaScript to visit this website.

ലോഡ്‌സ് ചെഞ്ചായമണിയും 

ലണ്ടന്‍ - ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റിന്റെ  ആദ്യ ദിനമായ ഇന്ന് ലോഡ്‌സ് ചെഞ്ചായമണിയും. ശ്വാസകോശ അര്‍ബുദത്തെക്കുറിച്ച ബോധവല്‍ക്കരണത്തിനായാണ് ഇത്. മുന്‍ ഇംഗ്ലണ്ട് നായകന്‍ ആന്‍ഡ്രൂ സ്ട്രൗസിന്റെ ഭാര്യ ശ്വാസകോശാര്‍ബുദത്തെത്തുടര്‍ന്ന് ഈയിടെ മരിച്ചിരുന്നു. സ്ട്രൗസ് സ്ഥാപിച്ച റൂത്ത് സ്ട്രൗസ് ഫൗണ്ടേഷനാണ് ചുവന്ന തൊപ്പി ധരിക്കാനും രോഗത്തെക്കുറിച്ച് ബോധവല്‍ക്കരിക്കാനുമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഇംഗ്ലണ്ടിന്റെയും ഓസ്‌ട്രേലിയയുടെയും കളിക്കാര്‍ ചുവന്ന തൊപ്പി ധരിച്ചാണ് കളിക്കുക. ജഴ്‌സി നമ്പറുകളും ചുവന്ന അക്ഷരത്തിലാണ് രേഖപ്പെടുത്തുക. കാണികളോടും അഭ്യര്‍ഥിച്ചിട്ടുണ്ട്. ഫൗണ്ടേഷനു വേണ്ടി മത്സരത്തിനിടെ ധനസമാഹരണവും നടക്കും. 

Latest News