മുംബൈ - ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ കോച്ചിനെ കണ്ടെത്താനുള്ള ചുമതല മുന്‍ നായകനും മുന്‍ കോച്ചുമായ കപില്‍ദേവ് ഉള്‍പ്പെട്ട സമിതിക്ക്. കപിലിനു പുറമെ മുന്‍ ഇന്ത്യന്‍ ഓപണര്‍ അന്ഷുമന് ഗെയ്ക്വാദ്, വനിതാ ടീമിന്റെ മുന്‍ നായിക ശാന്താ രംഗസ്വാമി എന്നിവരാണ് പാനലില്‍. എന്നാല്‍ മൂവരെയും ഇതുവരെ ബി.സി.സി.ഐ വിവരം അറിയിച്ചിട്ടില്ല.
സചിന് ടെണ്ടുല്‍ക്കര്‍, വി.വി.എസ്. ലക്ഷ്മണ്, സൗരവ് ഗാംഗുലി എന്നിവരുള്‍പ്പെട്ട ക്രിക്കറ്റ് അഡൈ്വസറി കമ്മിറ്റിയാണ് അനില്‍ കുംബ്ലെയെയും രവിശാസ്ത്രിയെയും കോച്ചുമാരായി തെരഞ്ഞെടുത്തത്. എന്നാല്‍ ഇരട്ടപ്പദവി വിവാദത്തെത്തുടര്‍ന്ന് മൂന്ന് അംഗങ്ങളും കമ്മിറ്റിയില്‍ തുടരുമോയെന്ന കാര്യം സംശയമാണ്. അതിനാലാണ് പുതിയ പാനലിനെ നിശ്ചയിച്ചത്. കപിലും ഗെയ്ക്വാദും ശാന്തയുമടങ്ങുന്ന സമിതിയാണ് കഴിഞ്ഞ ഡിസംബറില്‍ ഇന്ത്യയുടെ വനിതാ ടീമിന്റെ കോച്ചായി ഡബ്ല്യു.വി രാമനെ തെരഞ്ഞെടുത്തത്.