Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സക്കരിയ സ്വലാഹിയെ ആശുപത്രിയില്‍ എത്തിച്ച കാറുടമയുടെ ദുരനുഭവം

തലശ്ശേരി- കഴിഞ്ഞ ദിവസം വാഹനാപകടത്തില്‍ മരിച്ച സലഫി പണ്ഡിതന്‍ ഡോ. സക്കരിയ സ്വലാഹിയെ യാഥാസമയം ആശുപത്രിയിലെത്തിച്ച കാറുടമക്കുണ്ടായ ദുരനുഭവം സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായി.
രക്തം കട്ടപിടിച്ച കാര്‍ വൃത്തിയാക്കുന്നതിന് സര്‍വീസ് സ്റ്റേഷനില്‍ എത്തിയപ്പോള്‍ ഉണ്ടായ ദുരനുഭവമാണ് സി.റുസ്ഫിദ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. അത് ഇങ്ങനെ വായിക്കാം..

തലശ്ശേരിക്കാരെ നമുക്ക് എന്തിനു ഈ ജാതി സര്‍വീസ് സ്‌റ്റേഷന്‍

ഞാന്‍ ഇന്നലെ എന്റെ ഷോപ്പിലേക്ക് പോകുന്ന വഴി ചമ്പാട് വെച്ച് ഒരു അപകടം കണ്ടു. അപകടം പറ്റിയ ആള്‍ക്ക് തലയില്‍ നല്ല പരിക്കും വല്ലാതെ രക്തവും വരുന്നുണ്ട്. ഒന്നും ചിന്തിച്ചില്ല; അപ്പോള്‍ തന്നെ തലശ്ശേരി ഇന്ദിരാഗാന്ധി ഹോസ്പിറ്റലില്‍ അതിവേഗം എന്റെ കാറില്‍ എത്തിക്കുകയുണ്ടായി. അപ്പോള്‍ ആരാണെന്നു എനിക്ക് അറിയില്ലായിരുന്നു. സലഫി പണ്ഡിതന്‍ സകരിയ സ്വലാഹി ആയിരുന്നുവെന്ന് പിന്നീട് അറിയാന്‍ കഴിഞ്ഞു.


എന്റെ കാറില്‍ പിറകില്‍ മൊത്തം ബ്ലഡ് ആയിരുന്നു. അതിനാല്‍ ഞാന്‍ അത് കട്ടപിടിക്കുന്നതിനു മുമ്പേ ക്ലീന്‍ ചെയ്യാന്‍ വേണ്ടി തലശേരി ഡൗണ്‍ ടൗണ്‍ മാളിനു സമീപമുള്ള സര്‍വീസ് സ്‌റ്റേഷനില്‍ പോയി.
ബ്ലഡ് കട്ട പിടിക്കുന്നതിനു മുമ്പേ ആ ഏരിയ ഒന്ന് ക്ലീനാക്കണമെന്നും ബാക്കി പിന്നെ മതി എന്നും
സംഭവം ഒരു ആക്‌സിഡന്റ് കേസ് ആണെന്നും പറഞ്ഞു.


മറുപടി പറ്റില്ല എന്നായിരുന്നു. വേറെ മാര്‍ഗം ഇല്ലാത്തതിനാല്‍ ഞാന്‍ അപ്പോള്‍ തന്നെ തലശ്ശേരി പോലീസ് സ്‌റ്റേഷനില്‍ വിളിച്ച് കാര്യം പറഞ്ഞു. എസ്.ഐ സാര്‍ കാള്‍ അറ്റന്‍ഡ് ചെയ്തു. അദ്ദേഹത്തെ കാര്യം ധരിപ്പിച്ചു.
അപടകം പറ്റിയ ആളെ ഹോസ്പിറ്റലില്‍ എത്തിച്ചാല്‍ അവര്‍ക്ക് വേണ്ട സഹായം ചെയ്യുമല്ലോ അതിനാല്‍ എന്നെ സഹായിക്കണമെന്നും റിക്വസ്റ്റ് ചെയ്തു. അപ്പോള്‍ തെന്നെ അയാള്‍ക്കു ഫോണ്‍ കൊടുക്കാന്‍ പറഞ്ഞു.
ഫോണ്‍ എടുത്ത അയാള്‍ എസ്.ഐ ആയാലും ചെയ്യാന്‍ സാധിക്കില്ലെന്ന് പറഞ്ഞ് ഫോണ്‍ വലിച്ചെറിഞ്ഞു.
അപ്പോള്‍ തന്നെ  എസ്.ഐ സാറും പോലീസും അവിടെ വന്നു എന്റെ കാര്‍ ക്ലീന്‍ ആക്കാന്‍ പറഞ്ഞു. സംഭവം
കണ്ടു മാളില്‍ വന്ന ജനങ്ങളൊക്കെ കൂടി. എന്നിട്ടും അയാള്‍ എസ്.ഐയോട്  തട്ടി കയറുകയാണ് ചെയ്തത്. എസ്.ഐ ചൂടായപ്പോള്‍ വണ്ടി ക്ലീന്‍ ചെയ്യുന്നതിനുവേണ്ടി കയറ്റി. അവര്‍ പോയപ്പോള്‍ വീണ്ടും ഡോര്‍ വലിച്ചടച്ചു. വേണമെങ്കില്‍ പോലീസുകാരോട് പോയി കഴുകി തരാന്‍ പറ എന്ന് വളരെ ധിക്കാരമായി എന്നോട് മാന്യമല്ലാത്ത ഭാഷയില്‍ സംസാരിക്കുകയും ചെയ്തു. സഹിക്കട്ടെ ഞാന്‍ പോലിസ് സ്‌റ്റേഷനില്‍ നല്‍കാന്‍ അതൊക്കെ വീഡിയോ റെക്കോര്‍ഡ് ചെയ്തു.  


അവിടെ നിന്ന് കാര്‍ വൃത്തിയാകാത്തതു കൊണ്ടും കട്ട പിടിച്ചതു കൊണ്ടും ഞാന്‍ ഇന്നു വീണ്ടും മറ്റൊരിടത്തു വരേണ്ടി വന്നു,
ഇത്ര ധിക്കാരമുള്ള സര്‍വീസ് സ്‌റ്റേഷന്‍ തലശ്ശേരിയില്‍ വേണോ? മനുഷ്യത്വം ഇല്ലാത്ത ഈ വ്യക്തിയുടെ അഹങ്കാരം എന്തായാലും തലശ്ശേരി നിവാസികളെ അറിയിക്കണമെന്ന് എനിക്ക് തോന്നി.
നാളെ എനിക്കായാലും നിങ്ങള്‍ക്കായാലും അപകടം എങ്ങനെ സംഭവിക്കുമെന്ന് ആര്‍ക്കും പായാന്‍ സാധിക്കില്ല.
ഞാന്‍ വിളിച്ചപ്പോള്‍ തന്നെ ഇടപെട്ട് എനിക്ക് സഹായം ചെയ്യാന്‍ വേണ്ടി വന്ന തലശ്ശേരി  എസ്.ഐ വിനു മോഹനന്‍ സാറിന്റെ ആത്മാര്‍ഥതക്ക് പ്രത്യേകം നന്ദി.

 

Latest News