Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഫുള്‍ ജാറാണെങ്കിലും ഹാഫ് ജാറാണെങ്കിലും ഇതു കൂടി വായിക്കുക

ജിദ്ദ- നാട്ടില്‍ മാത്രമല്ല, ഗള്‍ഫിലും ഫുള്‍ ജാര്‍ ഡോഡ ട്രെന്‍ഡായിരിക്കെ സോഡയുടെ ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് വിരല്‍ ചൂണ്ടുകയാണ് ഡോ. മുഹമ്മദ് അസ്്‌ലം എഴുതിയ കുറിപ്പ്. ഫുള്‍ ജാര്‍ ഡോഡ പോലെ തന്നെ ഈ മുന്നറിയിപ്പും സമൂഹ മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.
ഒന്നേ പറയാനൊള്ളു... ട്രെന്‍ഡിന് പിന്നാലേ ഓടി അവനവന്റെ ആരോഗ്യം കളയാതിരിക്കുക....ഞങ്ങള്‍ക്ക് ഡോക്ടര്‍മാര്‍ക്ക് ഇവിടെ ആവശ്യത്തിലധികം പണിയുണ്ട്, ഞങ്ങളുടെ പണി കൂട്ടാതെ നോക്കുക.... ഫുള്‍ ജാറാണെങ്കിലും ഹാഫ് ജാറാണെങ്കിലും.. നുരഞ്ഞ് പൊങ്ങി എരിഞ്ഞമരാതെ നോക്കുക- ഡോ. അസ്‌ലം ഉണര്‍ത്തുന്നു.

കുറിപ്പ് വായിക്കാം

നുരഞ്ഞ് പൊങ്ങട്ടെ,
പക്ഷേ എരിഞ്ഞടങ്ങാതെ നോക്കണം !!

കഴിഞ്ഞ ദിവസം ഒരു യാത്രയില്‍ വഴിയിലുടനീളം ചെറിയ അങ്ങാടികളിലൊക്കെത്തന്നെയും ചെറിയ ചെറിയ കടകള്‍ക്ക് മുന്നില്‍ നിറയെ ആള്‍ക്കൂട്ടം, പോവുന്നവരും യാത്രക്കാരും ഒക്കെ കാര്യം അന്വേഷിക്കുന്നു. കുറേ പേര്‍ വണ്ടി നിറുത്തി അതില്‍ പങ്കാളികളാവുന്നു. പലയിടത്തും റോഡ് വരെ ബ്ലോക്കാവുന്ന അവസ്ഥ !!
അന്വേഷിച്ചപ്പോഴാണ് അറിയുന്നത് , വിവിധ പേരിലും നിറത്തിലുമുള്ള ഒരു സോഡ ഇറങ്ങിയിട്ടുണ്ട് പോലും !!
അത് കുടിക്കാനുള്ള തിരക്കാണ് എന്ന്. ഫുള്‍ ജാര്‍ എന്നും യമണ്ടന്‍ എന്നും പറയുന്ന വിവിധ പേരിലാണ് കവലകളായ കവലകളില്‍ സാധനം വമ്പന്‍ ഹിറ്റായി മുന്നേറുന്നത്. അറിയുന്നവര്‍ അറിയുന്നവര്‍ ഇതൊന്ന് കുടിച്ച് നോക്കണം എന്ന ജിജ്ഞാസയിലുമാണ്.

http://malayalamnewsdaily.com/sites/default/files/2019/06/07/fuljar-soda.jpg

ഇതോടൊപ്പം തന്നെ സോഷ്യല്‍ മീഡിയയും ഇതേറ്റെടുക്കുന്നു. നുരഞ്ഞു പൊന്തി, പൊളിച്ചടുക്കി, ട്രെന്‍ഡായി എന്നൊക്കെ പറഞ്ഞ് ഇതിന്റെ ചേരുവയും പുറത്ത് വിട്ട് വരി നിന്ന് കുടിക്കാന്‍ സാധിക്കാത്തവര്‍ക്കായി എളുപ്പ വഴി ഒരുക്കുന്നു.

ജീവിതത്തില്‍ ഇന്നേ വരെ സോഡ കഴിച്ചില്ലാത്തവര്‍ വരെ ഒരു ലിറ്ററിന്റെ സോഡ കുപ്പി വാങ്ങി വീട്ടില്‍ നല്ല കാന്താരിമുളക്കും പൊതീനയും നാരങ്ങ പിഴിഞ്ഞതും ഉപ്പും പഞ്ചസാരയും മുളകും കസ്‌ക്കസും കൂട്ടി അടിച്ച് സോഡയില്‍യില്‍ ഒഴിച്ച് ആ നുരഞ്ഞ് പൊന്തല്‍ ആസ്വദിക്കുന്നു. സോഷ്യല്‍ മീഡിയയിലും കുടുംബ ഗ്രൂപ്പുകളിലും ഷെയര്‍ ചെയ്ത് ഞങ്ങളും ഇതിന്റെ ഭാഗമായെന്ന് പറയാന്‍ മല്‍സരിക്കുന്നു. ഇതാണ് കുറച്ച് ദിവസങ്ങളായി നടന്നു കൊണ്ടിരിക്കുന്നത്.

കാര്യങ്ങള്‍ ഒക്കെ ട്രെന്‍ഡിങ്ങായ സ്ഥിതിക്ക് ഈ നുരഞ്ഞ് പൊങ്ങാല്‍ പണി തരുമോ എന്ന് പലരും ചോദിക്കുന്നു, തീര്‍ച്ചയായും ഈ സാഹചര്യത്തില്‍ ഇതിന്റെ ആരോഗ്യ വശങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടതുണ്ട്.

കഴിഞ്ഞ ദിവസം അസിഡിറ്റിക്കും റിഫ്‌ലക്‌സ് ഈസോഫാഗറ്റിസിന് മരുന്ന് കഴിച്ച് കൊണ്ടിരുന്ന ഒരു പഴയ രോഗി, അസുഖവും രോഗലക്ഷണങ്ങളുമൊക്കെ ഏകദേശം സുഖപ്പെട്ട് മരുന്നെല്ലാം നിറുത്തി നല്ല രീതിയില്‍ പോവുകയായിരുന്നു. വയറിലെ എരിച്ചിലും പുകച്ചിലും വീണ്ടും തിരിച്ചു വന്നിരിക്കുന്നു ഭയങ്കര വയറുവേദനയും തൊണ്ടയില്‍ എന്തോ വന്ന് മുട്ടി നില്‍ക്കുന്ന ഫീലിംഗും !!

ആകെ പരവശനായാണ് എത്തിയിരിക്കുന്നത്, കാരണങ്ങളും ഭക്ഷണ രീതികളും ചിട്ടകളും ഒക്കെ ചോദിച്ചപ്പോഴാണ് ആശാന്‍ കഴിഞ്ഞ ദിവസം കൂട്ടുകാരൊടൊത്ത് അല്‍പ്പം നുരഞ്ഞ് പൊന്തിയ യമണ്ടന്‍ സാധനം അകത്താക്കിയിട്ടുണ്ടെന്ന് മനസിലായത് !!

ഇത് ഒരുദാഹരണം മാത്രം, ഇതിലെ ചേരുവകള്‍ ഒറ്റ നോട്ടത്തില്‍ പരിശോധിച്ചാല്‍ തന്നെ മനസ്സിലാകും ഇത് പണി തരും എന്നുള്ളത്.നല്ല കാന്താരിമുളകും നല്ല രീതിയില്‍ ഉപ്പും പഞ്ചസാരയും പിന്നെ സോഡയും, പിന്നെ വിവിധ കളറുകളും ,സ്ഥിരമായി ഇത്തരം പാനീയങ്ങള്‍ ഉപയോഗിക്കുന്നത് ദൂരരവ്യാപകമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന് ഒറ്റനോട്ടത്തില്‍ തന്നെ മനസിലാകും.

നിത്യേന സോഡ കുടിക്കുന്നവര്‍ തന്നെ അപകടത്തിലാണ്... പിന്നെ ഫുള്‍ ജാറിന്റെ കഥ പറയണ്ടല്ലോ !

*സോഡ നല്‍കുന്ന 10 ആരോഗ്യ പ്രശ്‌നങ്ങള്‍ നമുക്ക് നോക്കാം*

വെള്ളത്തില്‍ കാര്‍ബണ്‍ഡൈ ഓക്‌സൈഡ് മര്‍ദത്തില്‍ ലയിപ്പിക്കുന്നതാണ് സോഡ. ഈ നിര്‍മാണത്തില്‍ എന്തെങ്കിലും ഏറ്റകുറച്ചില്‍ ഉണ്ടായാല്‍ തന്നെ സോഡ അപകടകാരിയാകും എന്ന് എത്ര പേര്‍ക്കറിയാം

സോഫ്റ്റ് ഡ്രിങ്കുകള്‍ കിഡ്‌നി രോഗത്തിന് കാരണമാകാം എന്ന് നമുക്ക് എത്ര പേര്‍ക്കറിയാം, കിഡ്‌നി രോഗികളും ഡയാലിസ് യൂണിറ്റുകളും കൂടി വരുന്ന സാഹചര്യത്തില്‍ നാം കുടുതല്‍ ജാഗരൂകരാകേണ്ടതുണ്ട്.

അമിതമായ പഞ്ചസാരയും സോഡയും പ്രമേഹം വര്‍ധിക്കാനും, പാന്‍ക്രിയാസിന് സമ്മര്‍ദ്ദമുണ്ടാക്കി ശരീരത്തിന് വേണ്ടത്ര ഇന്‍സുലില്‍ ഉല്‍പ്പാദിപ്പിക്കാന്‍ കഴിയാതെ പ്രമേഹത്തിന്റെ ഗുരുതരാവസ്ഥയിലേക്ക് വഴിവെച്ചേക്കാം !!

പല സോഡകളിലും സോഫ്റ്റ് ഡ്രിങ്കുകളിലും ഭംഗിക്ക് വേണ്ടി നല്‍കുന്ന കാരമല്‍ കളറിംഗ് എന്ന പദാര്‍ത്ഥത്തില്‍ അടങ്ങിയിരിക്കുന്ന കാരമലൈസ്ഡ് എന്ന കെമിക്കല്‍ പഞ്ചസാരയില്‍ നിന്നാണ് ഉല്‍പാദിപ്പിക്കുന്നത്, അതിനാല്‍ ഇതിന്റെ ഉപയോഗം, തൈറോയിഡ്. കരള്‍, ശ്വാസകോശം എന്നിവയെ ബാധിക്കുന്ന ക്യാന്‍സറിന് കാരണമാകും

സോഡ കലര്‍ന്ന ഭൂരിഭാഗം പാനീയങ്ങളിലും ഉയര്‍ന്ന കലോറി അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് ശരീരഭാരം കൂടാനും രക്തക്കുഴലുകളില്‍ കൊഴുപ്പ് അടിഞ്ഞ് കൂടി രക്തയോട്ടം വൈകാനും കാരണമാകും
സോഡ പതിവായി കഴിക്കുന്ന പുരുഷന്‍മാരില്‍ 20% പേരില്‍ ഹൃദയാഘാത സാധ്യത വളെരെ കൂടുതലായി കാണുന്നുണ്ട്.

പല്ലിന്റെ ഇനാമലിന് കേടുവരുത്തുകയും പല്ലിന്ന് ബലക്ഷയം, പുളിപ്പ്, പല്ല് പൊടിഞ്ഞ് പോവുന്ന അവസ്ഥയിലേക്ക് വഴിവെക്കുകയും ചെയ്യും.

ദഹനപ്രശ്‌നങ്ങള്‍ക്ക് പരിഹാരമായാണ് പലരും സോഡയെ' കാണുന്നതെങ്കിലും കൂടുതല്‍ മോശമായിട്ടാണ് അതിന്റെ ഫലം ലഭിക്കുക എന്നോര്‍ക്കുക.

വിവിധ ചേരുവകളിലുള്ള ഇത്തരം സോഡകളില്‍ ഉപയോഗിക്കുന്ന അമിതമായ ഉപ്പ് രക്താതിസമ്മര്‍ദ്ദം അഥവാ ബിപി വരാനുള്ള സാധ്യതകള്‍ ഏറുകയും ബിപി ഉള്ള രോഗികള്‍ക്ക് ബിപി കൂടി മറ്റു ഹൃദ്രോഗങ്ങള്‍ വരാനുള്ള സാധ്യതകളും ഏറെയാണ്. ഒരു ദിവസം 1.5 മുതല്‍ 2.5 ാഴ വരെ അളവ് മാത്രമേ നമുക്ക് അനുവദനീയമായ അളവില്‍ ഉപ്പ് ഉപയോഗിക്കാന്‍ പാടൊള്ളൂ എന്നിരിക്കെ 5 മുതല്‍ 10 ഴ വരെ ഇതില്‍ ഉപയോഗിക്കുന്നു.

അസിഡിറ്റി, മലബന്ധം, മലം പോകുമ്പോഴുള്ള എരിച്ചില്‍, പോലുള്ള പ്രയാസങ്ങളെ കൂട്ടാനും കൂടുതല്‍ ബുദ്ധിമുട്ടിലേക്ക് എത്തിക്കാനും കാരണമാകും

ഇത്തരം പൊതു ഇടങ്ങളിലും ഉപയോഗിക്കുന്ന വെള്ളം, ഗ്ലാസുകളുടെ കഴുകല്‍ തുടങ്ങിയവയൊക്കെ വൃത്തിഹീനമായാല്‍ പകര്‍ച്ചവ്യാധികളുടെ ഒരു മേളത്തിന് വാതില്‍ തുറന്ന് കൊടുക്കാന്‍ ഇത് കാരണമാകും; മഞ്ഞപ്പിത്തം, വയറിളക്കരോഗങ്ങള്‍, ടൈഫോയിഡ് തുടങ്ങിയ രോഗങ്ങള്‍ എളുപ്പത്തില്‍ പടരാന്‍ ഇത് വഴിയൊരുക്കാം.

ഒന്നേ പറയാനൊള്ളു... ട്രെന്‍ഡിന് പിന്നാലേ ഓടി അവനവന്റെ ആരോഗ്യം കളയാതിരിക്കുക....
ഞങ്ങള്‍ക്ക് ഡോക്ടര്‍മാര്‍ക്ക് ഇവിടെ ആവശ്യത്തിലധികം പണിയുണ്ട്, ഞങ്ങളുടെ പണി കൂട്ടാതെ നോക്കുക.... ഫുള്‍ ജാറാണെങ്കിലും ഹാല്‍ഫ് ജാറാണെങ്കിലും..
നുരഞ്ഞ് പൊങ്ങി എരിഞ്ഞമരാതെ നോക്കുക

സ്‌നേഹത്തോടെ
Dr Muhammed Aslam

 

Latest News