മുംബൈ - ഐ.പി.എല്ലില്‍ കളിക്കുന്നതിനിടെ പരിക്കേറ്റ കേദാര്‍ ജാദവ് ഇന്ത്യയുടെ ലോകകപ്പ് ക്രിക്കറ്റ് ടീമില്‍ തുടരും. കഴിഞ്ഞ ദിവസം നടത്തിയ ഫിറ്റ്നസ് ടെസ്റ്റ് കേദാര്‍ വിജയിച്ചു. 22 ന് ഇന്ത്യന്‍ ടീമിനൊപ്പം കേദാറും ഇംഗ്ലണ്ടിലേക്ക് തിരിക്കും.
ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ അവസാന ലീഗ് മത്സരത്തില്‍ ഫീല്‍ഡിംഗിനിടെ ചുലമിന് പരിക്കേറ്റ കേദാര്‍ പ്ലേഓഫുകളിലും ഫൈനലിലും കളിച്ചിരുന്നില്ല. മുപ്പത്തിനാലുകാരനായ കേദാര്‍ ഐ.പി.എല്ലില്‍ ഫോമിലായിരുന്നില്ല.