കൊച്ചി- ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട വിവാദത്തില്‍ തനിക്കെതിരായ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി പരിസ്ഥിതി പ്രവര്‍ത്തകന്‍ സി.ആര്‍ നീലകണ്ഠന്‍.
സംഘിപ്പട്ടം എന്ന ഓലപ്പാമ്പ് കാട്ടി പേടിപ്പിക്കാന്‍ നോക്കണ്ടെന്നും നിങ്ങള്‍ വികസനത്തിന്റെ പേരില്‍ അടിച്ചമര്‍ത്താന്‍ നോക്കുന്ന ജനങ്ങള്‍ക്കൊപ്പം, അവരുടെ മുന്നില്‍ ഒരു യഥാര്‍ഥ കമ്മ്യൂണിസ്റ്റ് ആയി, ആം ആദ്മിയായി താന്‍ ഇവിടെ തന്നെ കാണുമെന്നും നീലകണ്ഠന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.
ദേശീയപാത വികസനം അട്ടിമറിച്ചത് ബി.ജെ.പിയല്ലെന്നും കത്തയച്ചത് ഇരകളുടെ ആവശ്യപ്രകാരമാണെന്ന വെളിപ്പെടുത്തലുമായി സി.ആര്‍ നീലകണ്ഠന്‍ രംഗത്തെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് നീലകണ്ഠന്‍ ബി.ജെ.പി പാളയത്തിലേക്ക് നീങ്ങുകയാണെന്ന ആരോപണം സി.പി.എം പ്രവര്‍ത്തകര്‍ പ്രചരിപ്പിച്ചത്.
ദേശീയ പാത വികസനം തടസ്സപ്പെടുത്താന്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കേന്ദ്രമന്ത്രിക്ക് കത്തയച്ചെന്ന് ആരോപണം സി.പി.എം കേന്ദ്രങ്ങള്‍ ഉന്നയിച്ചതിനിടെയാണ് കത്തയച്ചത് ബി.ജെ.പിയല്ലെന്ന് നീലകണ്ഠന്‍ വെളിപ്പെടുത്തിയത്.
ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
എന്നെ സംഘിയാക്കാന്‍ മുട്ടി നില്‍ക്കുന്ന സഖാക്കന്‍മാരോട് ഒരു വാക്ക്
സഖാവ് വള്ളി നിക്കറുമിട്ട് അജന്തയില്‍ ആദിപാപം കണ്ട് നടന്നപ്പോള്‍ നീലകണ്ഠന്‍ കമ്മ്യൂണിസ്റ്റ് ആയതാണ്.. താങ്കളെ പോലെ ഇവിടെ ഈ ഫെയ്‌സ്ബുക്കില്‍ കിടന്നു ചിലച്ചയ്ക്കുന്നതല്ല, അടിയന്തരാവസ്ഥ കാലത്ത് മുദ്രാവാക്യം വിളിച്ചു ജയിലില്‍ കിടന്നതാണ് എന്റെ വിപ്ലവം.
അത് കൊണ്ട് സംഘിപ്പട്ടം എന്ന ഓലപ്പാമ്പ് കാട്ടി പേടിപ്പിക്കാന്‍ നോക്കണ്ടാ.. ഞാന്‍ ഇവിടെ തന്നെ കാണും നിങ്ങള്‍ വികസനത്തിന്റെ പേരില്‍ അടിച്ചമര്‍ത്താന്‍ നോക്കുന്ന ജനങ്ങള്‍ക്കൊപ്പം, അവരുടെ മുന്നില്‍ ഒരു യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ് ആയി, ആം ആദ്മിയായി.