ജയ്പൂര്‍ - റിഷഭ് പന്തിന്റെ തകര്‍പ്പന്‍ സ്ട്രോക്ക്പ്ലേയിലൂടെ രാജസ്ഥാന് റോയല്‍സിനെ കീഴടക്കിയ ദല്‍ഹി കാപിറ്റല്‍സ് ഐ.പി.എല്‍ പോയന്റ് പട്ടികയില്‍ ഒന്നാമതെത്തി.
അജിന്‍ക്യ രഹാനെയുടെ സെഞ്ചുറിയിലൂടെ വന്‍ സ്കോര്‍ പടുത്തുയര്‍ത്തിയ രാജസ്ഥാന് റോയല്‍സിന് കിടിലന്‍ അര്‍ധ ശതകത്തിലൂടെ റിഷഭ് പന്തിന്റെ മറുപടി. ആറിന് 191 റണ്‍സെടുത്ത രാജസ്ഥാനെ നാല് പന്ത് ശേഷിക്കെ ദല്‍ഹി കാപിറ്റല്‍സ് ആറു വിക്കറ്റിന് തകര്‍ത്തു.
രാജസ്ഥാന് തുല്യനാണയത്തില്‍ മറുപടി കൊടുത്ത ദല്‍ഹിക്കു വേണ്ടി റിഷഭ് 36 പന്തില്‍ പുറത്താവാതെ 78 റണ്‍സടിച്ചു. പൃഥ്വി ഷായും (39 പന്തില്‍ 42) ശിഖര്‍ ധവാനും (27 പന്തില്‍ 54) നല്കിയ തകര്‍പ്പന്‍ തുടക്കമാണ് ദല്‍ഹിക്ക് കരുത്തായത്. 7.3 ഓവറില്‍ ഇരുവരും 72 റണ്‍സ് ചേര്‍ത്തു. ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും (4) ഷെര്‍ഫയ്ന്‍ റൂഥര്ഫഡും (11) എളുപ്പം പുറത്തായെങ്കിലും ഒരറ്റത്ത് റിഷഭ് ഒറ്റയാനായി പട നയിച്ചു. ജോഫ്ര ആര്‍ച്ചറെയും ജയ്ദേവ് ഉനാദ്കത്തിനെയും തുടര്‍ച്ചയായി സിക്സറിനുയര്‍ത്തിയാണ് റിഷഭ് വിജയം പൂര്‍ത്തിയാക്കിയത്.
ഐ.പി.എല്‍ പോയന്റ് പട്ടിക
ടീം കളി ജയം തോല്‍വി പോയന്റ്
ദല്‍ഹി 11 7 4 14
ചെന്നൈ 10 7 3 14
മുംബൈ 10 6 4 12
ഹൈദരാബാദ് 9 5 4 10
പഞ്ചാബ് 10 5 5 10
കൊല്‍ക്കത്ത 10 4 6 8
രാജസ്ഥാന് 10 3 7 6
ബാംഗ്ലൂുര് 10 3 7 6
ഓറഞ്ച് ക്യാപ്:
ഡേവിഡ് വാണര്‍ 517 റണ്‍സ്
പര്‍പ്പ്ള്‍ ക്യാപ്:
കഗീസൊ റബാദ 23 വിക്കറ്റ്