ഹൈദരാബാദ് - രാജീവ്ഗാന്ധി സ്‌റ്റേഡിയത്തില്‍ നടക്കുന്ന പ്രഥമ ഏകദിന ക്രിക്കറ്റ് മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയയെ ഇന്ത്യന്‍ ബൗളര്‍മാര്‍ ഏഴിന് 236 ല്‍ ഒതുക്കി. ക്യാപ്റ്റന്‍ ആരണ്‍ ഫിഞ്ച് (0) ഒരിക്കല്‍കൂടി പരാജയപ്പെട്ടപ്പോള്‍ ഓപണറായി വന്ന ഉസ്മാന്‍ ഖ്വാജയും (76 പന്തില്‍ 50) ഗ്ലെന്‍ മാക്‌സവെലും (51 പന്തില്‍ 40) അലക്‌സ് കാരിയുമാണ് (37 പന്തില്‍ 36 നോട്ടൗട്ട്) ഓസീസിന്റെ സ്‌കോര്‍ നയിച്ചത്.
മുഹമ്മദ് ഷമിക്കും (10-2-44-2) ജസ്പ്രീത് ബുംറക്കും (10-0-60-2) കുല്‍ദീപ് യാദവിനും (10-0-46-2) രണ്ടു വീതം വിക്കറ്റ് കിട്ടി. വിജയ്ശങ്കര്‍ മൂന്നോവറില്‍ 22 റണ്‍സ് വഴങ്ങി. രവീന്ദ്ര ജദേജക്ക് വിക്കറ്റ് കിട്ടിയില്ലെങ്കിലും പത്തോവറില്‍ 33 റണ്‍സ് മാത്രമാണ് വഴങ്ങിയത്.