Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പോ മോനേ ബാല- രാമാ,  പോയി തരത്തിൽപ്പെട്ടവർക്കു ലൈക്ക് അടിക്കു മോനേ; കെ.ആർ മീര

തിരുവനന്തപുരം- കാസർക്കോട് കൊലപാതകവുമായി ബന്ധപ്പെട്ട് സാംസ്‌കാരിക നായകർ പ്രതികരിക്കാതിരുന്ന വിഷയത്തിൽ രൂക്ഷപ്രതികരണം നടത്തിയ വി.ടി ബൽറാം എം.എൽ.എടെ പരോക്ഷമായി വിമർശിച്ച് എഴുത്തുകാരി കെ.ആർ മീര. കാസർക്കോട് കൊലപാതകത്തിൽ കെ.ആർ മീര വല്ലതും പറഞ്ഞോ എന്ന് നേരത്തെ ബൽറാം ഫെയ്‌സ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. ഇതിന് തുടർച്ചയായാണ് കെ.ആർ മീരയുടെ പരോക്ഷവിമർശനം.

മീരയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:

പ്രിയപ്പെട്ട ഭാവി സാഹിത്യ നായികമാരേ,
എഴുത്തു മുടങ്ങാതിരിക്കാൻ 
പെട്ടെന്ന് ഒരു ദിവസം ജോലി രാജിവയ്‌ക്കേണ്ടി വന്നാൽ,
നാളെ എന്ത് എന്ന ഉൽക്കണ്ഠയിൽ ഉരുകിയാൽ,
ഓർമ്മ വയ്ക്കുക
ഒരു കോൺഗ്രസ് പാർട്ടിയും നിങ്ങൾക്കു പേനയും കടലാസും എത്തിക്കുകയില്ല.
ഒരു ഹിന്ദു ഐക്യവേദിയും എസ്.ഡി.പി.ഐയും വീട്ടുചെലവിനു കാശെത്തിക്കുകയില്ല.
സി.പി.എമ്മും സി.പി.ഐയും ദുരിതാശ്വാസ കിറ്റ് കൊടുത്തുവിടുകയില്ല.
കേരള കോൺഗ്രസും മുസ്‌ലിം ലീഗും തിരിഞ്ഞു നോക്കുകയില്ല.
നായൻമാർ പത്രം കത്തിക്കുകയോ പ്രതിഷേധസംഗമം നടത്തുകയോ ഇല്ല.
അന്നു നിങ്ങളോടൊപ്പം വായനക്കാർ മാത്രമേ ഉണ്ടാകുകയുള്ളൂ.
ഓരോ കഥയായി നിങ്ങളെ കണ്ടെടുക്കുന്നവർ.
ഓരോ പുസ്തകമായി നിങ്ങളെ കൈപിടിച്ചു നടത്തുന്നവർ.
നിങ്ങൾക്കു ശക്തി പകരുന്നവർ. വീണു പോകാതെ താങ്ങി നിർത്തുന്നവർ.
ഒരു നാൾ,
നിങ്ങളുടെ വാക്കുകൾക്കു കാതോർക്കാൻ വായനക്കാരുണ്ട് 
എന്നു വ്യക്തമായിക്കഴിഞ്ഞാൽ,
അവർ വരും.
നിങ്ങളെന്തു പറയണമെന്നു നിശ്ചയിക്കാൻ വാഴത്തടയുമായി ചിലർ.
എന്തു പറയരുതെന്നു ഭീഷണിപ്പെടുത്താൻ മതചിഹ്നങ്ങളുമായി ചിലർ.
ചോദ്യം ചെയ്താൽ തന്തയ്ക്കു വിളിച്ചു കൊണ്ട് മറ്റു ചിലർ.
കയ്യേറ്റം ചെയ്യുന്നവരും ആളെ വിട്ടു തെറിവിളിപ്പിക്കുന്നവരുമായി ഇനിയും ചിലർ.
പത്രം കത്തിക്കുകയും സോഷ്യൽ മീഡിയയിൽ അവഹേളിക്കുകയും ചെയ്തു കൊണ്ടു വേറെ ചിലർ.
അതുകൊണ്ട്, പ്രിയ ഭാവി സാഹിത്യ നായികമാരേ,
നിങ്ങൾക്കു മുമ്പിൽ രണ്ടു വഴികളുണ്ട്.
ഒന്നുകിൽ മിണ്ടാതിരുന്ന് മേൽപ്പറഞ്ഞവരുടെ നല്ല കുട്ടിയാകുക.
അല്ലെങ്കിൽ ഇഷ്ടം പോലെ മിണ്ടുക.
അധിക്ഷേപിക്കുന്നവരോട് 
പോ മോനേ ബാല- രാമാ, 
പോയി തരത്തിൽപ്പെട്ടവർക്കു ലൈക്ക് അടിക്കു മോനേ
എന്നു വാൽസല്യപൂർവ്വം ഉപദേശിക്കുക.
 

Latest News