ഗലീനക്കെന്താ കൊമ്പുണ്ടോ? വനിതാ കോച്ചിനെതിരെ ഉഷ

ഇന്ത്യയുടെ വനിതാ റലേ ടീം കോച്ച് റഷ്യക്കാരി ഗലീന ബുഖാരിനക്കെതിരെ പി.ടി ഉഷ. എന്തിനാണ് അവര്‍ക്കിത്ര പ്രാധാന്യം നല്‍കുന്നതെന്ന് ഉഷ ചോദിച്ചു. നമ്മുടെ രാജ്യത്തു മാത്രമാണ് റിലേക്ക് ഇത്ര പ്രാധാന്യം നല്‍കുന്നത്. റിലേ താരങ്ങള്‍ക്ക് എന്തു വേണമെങ്കിലും അത്‌ലറ്റിക് ഫെഡറേഷന്‍ നല്‍കും. മറ്റ് ഇനങ്ങളെയാണ് ഇത് ബാധിക്കുന്നത്. ഗലീന എന്തു പറഞ്ഞാലും ഫെഡറേഷന്‍ ചെയ്തു കൊടുക്കും -ഉഷ ആരോപിച്ചു. 
ജിസ്‌ന മാത്യു തന്റെ ശിഷ്യയായതിനാല്‍ മാത്രമാണ് അവഗണിക്കപ്പെടുന്നതെന്ന് ഉഷ കുറ്റപ്പെടുത്തി. അവളുടെ കുറ്റം അവള്‍ ഗലീനക്കു കീഴിലല്ല പരിശീലിക്കുന്നതെന്നതാണ്. അവളുടെ കഴിവല്ലേ പരിഗണിക്കേണ്ടതെന്ന് ഉഷ ചോദിച്ചു. 
ടോക്കിയൊ ഒളിംപിക്‌സില്‍ നീരജ് ചോപ്രക്കും ഹിമ ദാസിനും മെഡല്‍ സാധ്യതയുണ്ടെന്ന് അമ്പത്തിനാലുകാരി അഭിപ്രായപ്പെട്ടു. മറ്റു രാജ്യങ്ങളും കഠിനാധ്വാനം ചെയ്യുന്നുണ്ട്. അതിനാല്‍ മെഡല്‍ നേടുക എളുപ്പമാവില്ല -ഉഷ അഭിപ്രായപ്പെട്ടു. 
 

Latest News