Sorry, you need to enable JavaScript to visit this website.

എന്തുകൊണ്ട് ഇസ്ലാം സ്വീകരിച്ചു; കമല്‍ സി. നജ്മല്‍ വിശദീകരിക്കുന്നു

കമല്‍ സി നജ്മല്‍, ടി.എന്‍ ജോയി എന്ന നജ്മല്‍ ബാബു

മുന്‍ നക്‌സല്‍ നേതാവും സാമൂഹിക പ്രവര്‍ത്തകനുമായിരുന്ന ടി.എന്‍. ജോയിയുടെ മൃതദേഹം അന്ത്യാഭിലാഷം പൂര്‍ത്തിയാക്കാതെ സംസ്‌കരിച്ച നടപടിയില്‍ പ്രതിഷേധിച്ചാണ് എഴുത്തുകാരന്‍ കമല്‍ സി. ചവറ ഇസ്ലാം സ്വീകരിച്ച് കമല്‍ സി.നജ്മല്‍ എന്ന പേരു സ്വീകരിച്ചത്. ഇസ്ലാം സ്വീകരിച്ചതിന് കൂടുതല്‍ വിശദീകരണം നല്‍കുകയാണ് അദ്ദേഹം പുതിയ ഫേസ് ബുക്ക് പോസ്റ്റില്‍.

ഫേസ് ബുക്ക് പോസ്റ്റ് വായിക്കാം
എന്തിനാണ് ഇസ്ലാം സ്വീകരിച്ചതെന്ന് വിശദീകരിച്ചാല്‍. എന്റെ ജീവിതം പൂര്‍ത്തിയാക്കാന്‍ എനിക്ക് സവിശേഷമായതും അഭയമാകുന്നതുമായ, അതേ സമയം മുഴുവന്‍ മനുഷ്യനെയും അഭിസംബോധന ചെയ്യുന്ന സമാധാനത്തിലും സാഹോദര്യത്തിലും സമഭാവനയിലും അധിഷ്ഠിതമായ ഒരു ആശയവും അത് ആത്മസമര്‍പ്പണത്തോടെ നിര്‍വഹിക്കാനുള്ള അവസരവും വേണമായിരുന്നു. മറ്റൊന്നിനും അടിമയല്ലായെന്ന ആഹ്വാനം ഒരു ശൂദ്രനെ സംബന്ധിച്ചിടത്തോളം വിമോചക സ്വപ്നം മാത്രമല്ല ഇസ്ലാമിലൂടെ അത് പ്രായോഗികവുമാണ്. ഇസ്ലാം ഒരു മതമല്ല. ഇതര മതങ്ങള്‍ ഉള്ളപ്പോഴാണ് ഇസ്ലാമിന് ഒരു മതമായി നില്ക്കണ്ടി വരുന്നത്. പുറമേ നിന്നുള്ള അപമാനങ്ങളെയും അക്രമങ്ങളെയും ചെറുത്ത് നില്ക്കുന്നത്, ധാര്‍മ്മിക ബോധം സംരക്ഷിക്കുന്നത്, സമാധാനത്തിലും നീതിയിലും അധിഷ്ഠിതമായ ജീവിത രീതി നിലനിര്‍ത്തുന്നത് അതിനെ ഒരു മതമാകുന്നതിലേക്ക് നയിക്കുന്നു. ആത്യന്തികമായി ഇസ്ലാം മനുഷ്യസമൂഹത്തെ ആകെ തന്നെയാണ് അഭിസംബോധന ചെയ്യുന്നത്. നിങ്ങള്‍ ഒരു മനുഷ്യനാണെങ്കില്‍ ഇസ്ലാമിലേക്കെത്തല്‍ പകുതി നിര്‍വ്വഹിക്കപെട്ടു. ഒരു മനുഷ്യനാണോ അല്ലയോ എന്ന ചോദ്യമാണ് ഇസ്ലാമിലേക്ക് എത്തുമ്പോള്‍ നിങ്ങള്‍ ആദ്യം അഭിമുഖീകരിക്കുന്നത്.
..
അതു കൊണ്ട് സഹോദരരേ ഈ മനോഹരമായ ജീവിതത്തിലേക്ക് സ്വാഗതം.

 

 

Latest News