ലോക ക്രിക്കറ്റ് ഭൂപടത്തില്‍ സാന്നിധ്യമറിയിച്ചു വരുന്ന അമേരിക്കയുടെ ദേശീയ ക്രിക്കറ്റ് ടീമിനെ ഇനി നയിക്കുക ഇന്ത്യക്കാരന്‍. മുംബൈയില്‍ ക്രിക്കറ്റ് കളിച്ചു വളര്‍ന്ന് ഒടുവില്‍ ഇന്ത്യയ്ക്കു വേണ്ടി കളിച്ച 27കാരന്‍ സൗരഭ് നേത്രവാല്‍ക്കറാണ് യു.എസ് ക്രിക്കറ്റിലെ പുതിയ തംരഗം. 2010ല്‍ ന്യൂസീലന്‍ഡില്‍ നടന്ന അണ്ടര്‍ 19 ലോക കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് ഫൈനലില്‍ ഓസ്‌ട്രേലിയയോട് പരാജയപ്പെട്ട് മടങ്ങിയ മടങ്ങിയ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്ന സൗരഭ്. എങ്കിലും ഇന്ത്യന്‍ ടീമിലെ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ ബൗളറെന്ന്് നേട്ടം അന്ന് സൗരഭ് സ്വന്തമാക്കിയുന്നു. അന്ന് സൗരഭിന്റെ ഇരകളായ ജോ റൂട്ട് ഇംഗ്ലണ്ടിന്റെ ഭാവി ക്യാപ്റ്റനാണ്. മറ്റൊരു താരം അഹ്മദ് ഷെഹ്‌സാദ് പാക്കിസ്ഥാന്റെ ഇടിമിന്നല്‍ ഓപറാണ്. പക്ഷേ സൗരഭിന് ഇന്ത്യന്‍ ടീമില്‍ എവിടേയും എത്താന്‍ കഴിഞ്ഞില്ല. പിന്നീട് ദേശീയ ക്രിക്കറ്റ് ലീഗായ രജ്ഞി ട്രോഫിയില്‍ കളിക്കാന്‍ മൂന്ന് വര്‍ഷമാണ് സൗരഭിന് കാത്തിരക്കേണ്ടി വന്നത്. കര്‍ണാടകയ്‌ക്കെതിരെ മുംബൈ ടീമിനു വേണ്ടി കളിച്ച തന്റെ കരിയറിലെ ഒരേ ഒരു രജ്ഞി മത്സരത്തില്‍ മീഡിയം പേസറായ സൗരഭ് മൂന്ന് വിക്കറ്റും നേടി.
രണ്ടു വര്‍ഷം ക്രിക്കറ്റിനായി വിയര്‍പ്പൊഴുക്കി പണിയെടുത്തെങ്കിലും ദേശീയ ക്രിക്കറ്റില്‍ കൂടുതല്‍ പടവുകള്‍ കയറാനാകാതെ വന്നതോടെ തുടര്‍ പഠനത്തിന് അമേരിക്കയിലേക്ക് തിരിച്ചതാണ് സൗരഭിന്റെ കളി ജീവിതത്തില്‍ വഴിത്തിരിവായത്. യുഎസിലെ കേണല്‍ യുണിവേഴ്‌സിറ്റിയില്‍ നിന്ന് കമ്പ്യൂട്ടര്‍ സയന്‍സില്‍ ഉപരിപഠനം പൂര്‍ത്തിയാക്കി ഒറക്ക്ള്‍ എന്ന വന്‍കിട സോഫ്‌റ്റ്വെവയര്‍ കമ്പനിയില്‍ എന്‍ജിനീയറായി ജോലി ചെയ്യുന്ന സൗരഭ് സ്വപ്രയത്‌നത്താലെ കഴിഞ്ഞ മാസമാണ് യു.എസ് ദേശീയ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റന്‍ പദവിയിലെത്തിയത്.
മുംബൈയില്‍ സര്‍ദാര്‍ പട്ടേല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് എഞ്ചിനീയറിംഗ് ബിരുദം നേടിയ സൗരഭ് ബിരുദാനന്തര ബിരുദ പഠനത്തിന് 2015ലാണ് യുഎസിലേക്ക് പോയത്. അതൊരു പുതിയ ഇന്നിങ്‌സിന്റെ തുടക്കമായിരുന്നു. പഠനം കഴിഞ്ഞ് ജോലിയില്‍ കയറിയപ്പോഴും ക്രിക്കറ്റിനോടുള്ള അഭിനിവേഷം ഒട്ടും ചോരാതെ തന്നെ സൗരഭ് കൊണ്ടു നടന്നു. ഇന്ത്യന്‍ മണ്ണില്‍ അധ്വാനിച്ചതിന് യുഎസ് മണ്ണില്‍ ഒടുവില്‍ സൗരഭിന് നേട്ടങ്ങളായി മാറുകയായിരുന്നു. വരാന്ത്യങ്ങളില്‍ ക്രിക്കറ്റ് കളിക്കാന്‍ മാത്രമായി സാന്‍ഫ്രാന്‍സിസ്‌കോയില്‍ നിന്നും ആറു മണിക്കൂര്‍ ലോസ് ആഞ്ചലസിലേക്ക് സ്ഥിരം യാത്ര ചെയ്തു. ശനിയാഴ്ച ലോസ് ആഞ്ചലസിലെ കളി കഴിഞ്ഞ് സാന്‍ഫ്രാന്‍സിസ്‌കോയില്‍ തിരിച്ചെത്തി ഞായറാഴ്ച വീണ്ടും കളി. ഇങ്ങനെ ജോലിയും കളിയും കൊണ്ടു നടക്കുന്നതിനിടെ യു.എസ് സെലക്ടര്‍മാരുടെ കള്ളില്‍ സൗരഭ് പെടുകയായിരുന്നു. ദേശീയ സെലക്ഷന് യോഗ്യത നേടിയതോടെ ജനുവരിയിലാണ് ഞാന്‍ തെരഞ്ഞെടുക്കപ്പെട്ടത്.
കിക്രറ്റിന് യുഎസില്‍ ആധാരകരുടെ എണ്ണം വളരെ വേഗത്തില്‍ വര്‍ധിച്ചു വരികയാണെന്ന് സൗരഭ് പറയുന്നു. ഐ.സി.സിയുടെ കണക്കുകള്‍ പ്രകാരം 48 സംസ്ഥാനങ്ങളിലും ക്രിക്കറ്റ് നടക്കുന്നുണ്ട്. 400 ലീഗുകളിലായി ആറായിരത്തോളം ടീമുകള്‍ കളിക്കുന്നു. രണ്ടു ലക്ഷത്തിലേറെ കളിക്കാരുമുണ്ട്. മൂന്നര കോടിയോളമാണ് കാണികള്‍ ഉള്ളത്.
യുഎസിലെ ദേശീയ ടീം വിവിധ രാജ്യങ്ങളില്‍ നിന്നുള്ള കളിക്കാരെ കൊണ്ട് സമ്പന്നമാണ്. ക്രിക്കറ്റില്‍ മുന്നില്‍ നില്‍ക്കുന്ന ഇന്ത്യ, പാക്കിസ്ഥാന്‍, വെസ്റ്റ് ഇന്‍ഡീസ് എന്നീ രാജ്യക്കാരാണ് കൂടുതലും. മഹാരാഷട്രയില്‍ നിന്നുള്ള സുശീല്‍ നഡ്കര്‍ണി, ഹൈദരാബാദില്‍ നിന്നുള്ള ഇബ്രാഹിം ഖലീല്‍ എന്നീ ഇന്ത്യക്കാരും യുഎസ് ദേശീയ ടീമിനെ നയിച്ചിട്ടുണ്ട്. മൂന്‍ ശ്രീലങ്കന്‍ താരം പുബുഡു ദസ്സന്യാകെ ആണ് കോച്ച്.
2023 ലോക കപ്പ് ക്രിക്കറ്റിനുള്ള യോഗ്യതാ മത്സരത്തിനായി യു.എസ് ടീം അടുത്തയാഴ്ച ഒമാനിലേക്കു പറക്കാനിരിക്കുകയാണ്. ഈ ഐ.സി.സി മുന്നാം ഡിവിഷന്‍ ലോക ക്രിക്കറ്റ് ലീഗില്‍ യു.എസ് ടീമിനെ നയിക്കുക സൗരഭ് ആയിരിക്കും. ഇതുപോലൊരു ലോക മത്സരത്തില്‍ പങ്കെടുക്കുക എന്നത് ഒരു വിദൂര സ്വപ്‌നമായിരുന്നു സൗരഭിന്. പക്ഷേ അപ്രതീക്ഷിത അത്ഭുതങ്ങളാണ് സൗരഭിന്റെ കരിയറില്‍ സംഭവിച്ചിട്ടുള്ളത്. വലിയ പ്രതീക്ഷയിലാണ് ദേശീയ ടീമിനൊപ്പം സൗരഭ് ഒമാനിലേക്ക് വിമാനം കയറാനിരിക്കുന്നത്.