Sorry, you need to enable JavaScript to visit this website.

ബ്രസീല്‍ ചാമ്പ്യന്മാര്‍

ബ്രസീല്‍ സൂപ്പര്‍ താരം നെയ്മാറിന്റെ മുന്നേറ്റം അര്‍ജന്റീന കളിക്കാര്‍ തടയാന്‍ ശ്രമിക്കുന്നു.

ബ്രസീല്‍ 1 - അര്‍ജന്റീന 0

ജിദ്ദ- ഇന്‍ജുറി ടൈമില്‍ യോവാവോ മിറാന്‍ഡ നേടിയ ഗോളില്‍ അര്‍ജന്റീനയെ തോല്‍പിച്ച ബ്രസീല്‍ ചതുര്‍രാഷ്ട്ര ഫുട്‌ബോള്‍ ചാമ്പ്യ•ാര്‍. ജിദ്ദ കിംഗ് അബ്ദുല്ല സ്‌പോര്‍ട്‌സ് സിറ്റിയില്‍ തിങ്ങിനിറഞ്ഞ മലയാളികളടക്കമുള്ള ആരാധകര്‍ക്ക് സമാധാനം പകരാനെന്നോണമായി ആ ഗോള്‍. ഇന്‍ജുറി ടൈമിന്റെ മൂന്നാം മിനിറ്റില്‍ നെയ്മാര്‍ നല്‍കിയ ക്രോസില്‍നിന്ന് ഹെഡറിലൂടെയാണ് മിറാന്‍ഡ സ്‌കോര്‍ ചെയ്യുന്നത്. മത്സരം ഗോള്‍രഹിത സമനിലയിലേക്കും പിന്നീട് ഷൂട്ടൗട്ടിലേക്കും പോകുമെന്ന് കരുതിയിരിക്കേയാണ് ഗോള്‍ വീഴുന്നത്. 
കാര്യമായ ആവേശമോ വാശിയോ ഇല്ലാതെ പോയ മത്സരത്തില്‍ അധിക സമയവും പന്ത് നിയന്ത്രിച്ചത് ബ്രസീലാണ്. 63 ശതമാനം ബോള്‍ പൊസഷന്‍ ബ്രസീലിനായിരുന്നെങ്കില്‍ 37 ശതമാനം മാത്രമായിരുന്നു അര്‍ജന്റീനക്ക്. 
പരമ്പരാഗതമായ 4-3-3 ശൈലിയിലായിരുന്നു ഇരു ടീമുകളും ഇറങ്ങിയത്.
നെയ്മാറും, റോബര്‍ട്ടോ ഫിര്‍മിനോയും, ഗബ്രിയേല്‍ ജീസസും, ഫിലിപ്പെ കുട്ടീഞ്ഞോയും, കാസിമറോയും, ഗോളി അലിസണുമടക്കമുള്ള പ്രമുഖര്‍ ബ്രസീലിന്റെ സ്റ്റാര്‍ട്ടിംഗ് ഇലവനില്‍ ഇറങ്ങി.


മെസ്സി അടക്കമുള്ള സൂപ്പര്‍ താരങ്ങളില്ലാതെ എത്തിയ അര്‍ജന്റീന നിരയില്‍ പോളോ ദൈബാലയും, മോറോ ഇകാര്‍ഡിയും, നിക്കോളാസ് ഒട്ടാമണ്ടിയും, എംയ്ഗല്‍ കൊരേറയും, സെര്‍ജിയോ റൊമീറോയുമൊക്കെയായിരുന്നു പ്രമുഖര്‍.
സൗഹൃദ മത്സരമായതു കൊണ്ടാവാം പരിക്ക് പറ്റാന്‍ ഇടവരുത്താതെ സൂക്ഷിച്ചുള്ള കളിയായിരുന്നു ഇരുകൂട്ടരുടേതും. എങ്കിലും നെയ്മാറടക്കം അഞ്ച് ബ്രസീല്‍ താരങ്ങള്‍ മഞ്ഞകാര്‍ഡ് കണ്ടു. അര്‍ജന്റീനയുടെ രണ്ട് പേരും. 
നെയ്മാറിലൂടെ ആദ്യ ഗോള്‍ നീക്കം നടത്തിയത് ബ്രസീലാണ്. എന്നാല്‍ രണ്ടാം മിനിറ്റിലെ ആ നീക്കം അര്‍ജന്റീന ഡിഫന്റര്‍ റെന്‍സോ സരവിവ തടഞ്ഞു. ആറാം മിനിറ്റില്‍ നെയ്മാറിന്റെ മറ്റൊരു മുന്നേറ്റം തടഞ്ഞത് പരേഡേസാണ്. 
എട്ടാം മിനിറ്റില്‍ അര്‍ജന്റീന താരം ടാഗ്ലിയാഫിക്കോയുടെ ഷോട്ട് പോസ്റ്റിന് പുറത്തു പോയി. പതിനെട്ടാം മിനിറ്റില്‍ നെയ്മാറെ വീണ്ടും വീഴ്ത്തിയതിന് പരേഡേസിന് മഞ്ഞക്കാര്‍ഡ് കിട്ടി.
28-ാം മിനിറ്റില്‍ നെയ്മാറുടെ ഫ്രീകിക്ക് അര്‍ജന്റീന ഡിഫന്‍ഡര്‍മാര്‍ തടഞ്ഞെങ്കിലും പന്ത് കിട്ടിയ കാസിമിറോ അത് മിറാന്‍ഡക്ക് നല്‍കി. മിറാന്‍ഡയുടെ ഷോട്ട് ഒട്ടാമെന്‍ഡി സാഹസികമായാണ് രക്ഷപ്പെടുത്തിയത്. മുപ്പതാം മിനിറ്റില്‍ ഡൈബാലയുടെ ഫ്രീ കിക്ക് ഷോട്ട് വളഞ്ഞ് പോസ്റ്റിലേക്കെത്തിയെങ്കിലും കഷ്ടിച്ച് പുറത്തു പോയി.

Latest News