വയനാട്ടിൽ തീപിടുത്തം; ഒരാൾ വെന്തുമരിച്ചു

സുൽത്താൻ ബത്തേരി - വയനാട് ചുള്ളിയോട് ചന്തയിലുണ്ടായ തീപിടുത്തത്തിൽ ഒരാൾ വെന്തു മരിച്ചു. ചുള്ളിയോട് സ്വദേശി ഭാസ്‌കരനാണ് മരിച്ചത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം.
 ചന്തയോട് ചേർന്ന് പഞ്ചായത്ത് മാലിന്യം സൂക്ഷിച്ച സ്ഥലത്താണ് തീപ്പിടുത്തമുണ്ടായതെന്നാണ് വിവരം. ഹരിതകർമസേനാംഗങ്ങൾ സൂക്ഷിച്ച മാലിന്യ ശേഖരത്തിന് തീ പിടിക്കുകയായിരുന്നു. ഇതിന് സമീപത്തുള്ള ഒരു ഷെഡിൽ കിടന്നുറങ്ങുകയായിരുന്നു ഭാസ്‌കരൻ. തീ പിടിത്തം അറിഞ്ഞ് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ തീ ആളിപ്പടർന്നാണ് മരണമുണ്ടായത്. ഫയർഫോഴ്‌സും പോലീസും നാട്ടുകാരും ചേർന്നാണ് തീ അണച്ചത്.

വയനാട്ടിൽ രാഹുലിനെക്കാൾ കൂടുതൽ തവണ എത്തിയത് കാട്ടാനയെന്ന് കെ സുരേന്ദ്രൻ; സ്ഥാനാർത്ഥിത്വം പണിയാകുമോ?

ബാങ്ക് വഴി പണം തട്ടിപ്പിന് പുതിയ രീതി; അക്കൗണ്ട് വിൽപ്പനയിൽ കമ്മീഷൻ വാങ്ങുന്നവർക്ക് മുന്നറിയിപ്പുമായി പോലീസ്

ഭർത്താവിന് പിറന്നാൾ സമ്മാനം വാങ്ങാനുള്ള യാത്രയ്ക്കിടെ യുവതിക്ക് ദാരുണാന്ത്യം; അപകടം സ്‌കൂട്ടറിൽ കണ്ടെയ്‌നർ ലോറിയിടിച്ച്

Latest News