നടി മീനയ്ക്ക് ജിവിതം  കൊടുക്കാന്‍ തയാര്‍-ആറാട്ടണ്ണന്‍ 

കൊച്ചി-മോഹന്‍ലാല്‍ ചിത്രം ആറാട്ടിന് റിവ്യൂ പറഞ്ഞ് സോഷ്യല്‍മീഡിയയില്‍ വൈറലായ സന്തോഷ് വര്‍ക്കിയെന്ന ആറാട്ടണ്ണന്റെ ഏറ്റവും പുതിയ വീഡിയോ വൈറലാകുന്നു. മുന്‍പ് പല നായികമാരേയും വിവാഹം ചെയ്യാന്‍ താല്‍പര്യമുണ്ടെന്ന് പറഞ്ഞ് വാര്‍ത്തകളില്‍ ഇടംപിടിച്ച സന്തോഷ് വര്‍ക്കി ഇത്തവണ നടി മീനയെ വിവാഹം ചെയ്യാന്‍ താല്‍പര്യമുണ്ടെന്ന് പറഞ്ഞാണ് രംഗത്തെത്തിയിരിക്കുന്നത്.
നടി മീനയ്ക്ക് ഒരു ജീവിതം കൊടുക്കാന്‍ താന്‍ തയ്യാറാണ് എന്നാണ് സന്തോഷ് വര്‍ക്കി പറയുന്നത്. മീന വളരെ നല്ല ഒരു പെണ്‍കുട്ടിയാണ്. മഞ്ജു വാര്യരെ ഒക്കെ പോലെ വളരെ നല്ല ഒരു പെണ്‍കുട്ടിയാണ്. അതുകൊണ്ടുതന്നെ മീനയ്ക്കൊരു ജീവിതം കൊടുക്കാന്‍ തയ്യാറാണ് എന്നാണ് സന്തോഷ് വര്‍ക്കി പറയുന്നത്.
മീനക്ക് ഒരു മകളുണ്ട്. അതൊന്നും തനിക്ക് പ്രശ്നമല്ല ഒരു ജീവിതം നല്‍കാന്‍ താന്‍ തയ്യാറാണെന്നാണ് സന്തോഷ് വര്‍ക്കിയുടെ വാക്കുകള്‍. ഈ വീഡിയോ വൈറലായതോടെ നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തിയിരിത്തുന്നത്.
പബ്ലിസിറ്റിക്ക് വേണ്ടി എന്തും കാണിച്ചു കൂട്ടാം എന്ന അവസ്ഥയിലേക്ക് എത്തരുത് എന്നു സന്തോഷ് വര്‍ക്കിയെ ഉപദേശിക്കുകയാണ് സോഷ്യല്‍മീഡിയ. മുന്‍പ് നടി നിത്യ മേനോനോട് പ്രണയമാണെന്ന് സന്തോഷ് പറഞ്ഞത് ഏറെ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു. പിന്നാലെ തന്റെ നിലപാട് വ്യക്തമാക്കി സന്തോഷിനെതിരെ നിത്യയും രം?ഗത്ത് എത്തി.

Latest News