അബുദാബി പെരിന്തൽമണ്ണ കെ.എം.സി.സി ഇഫ്താര്‍ മീറ്റ് നടത്തി

അബുദാബി -  പെരിന്തൽമണ്ണ മണ്ഡലം കെ.എം.സി.സി ഇഫ്താര്‍ മീറ്റും പ്രവാസം മതിയാക്കി നാട്ടിലേക്ക് തിരിച്ചു പോകുന്ന മലപ്പുറം ജില്ലാ കെഎംസിസി വൈസ് പ്രസിഡന്റ് എ.കെ ഷംസുദ്ദീന്‍ സാഹിബിന് യാത്രയപ്പും നടത്തി.
അബുദാബി കെ.എഫ്.സി പാര്‍ക്കില്‍ നടന്ന പരിപാടി കെ.എം.സി.സി മലപ്പുറം ജില്ലാ ജോ.സെക്രട്ടറി സാഹിര്‍ പൊന്നാനി ഉദ്ഘാടനം ചെയ്തു. ബഷീര്‍ നെല്ലിപ്പറമ്പ് അധ്യക്ഷത വഹിച്ചു. റക്കീബ് ഹുദവി റമളാന്‍ സന്ദേശം നല്‍കി സംസാരിച്ചു.
ജില്ലാ കെ.എം.സി.സി നേതാക്കളായ ഹംസക്കോയ, അഷ്‌റഫലി, എ.കെ ശംസുദ്ദീന്‍, റഫീക്ക് പൂവ്വത്താണി എന്നിവര്‍ സംസാരിച്ചു. വിവിധ കമ്മിറ്റികളുടെ ഉപഹാരം മണ്ഡലം, മുനിസിപ്പല്‍ ,പഞ്ചായത്ത് ഭാരവാഹികള്‍ സമ്മാനിച്ചു. ഷെഫീഖ് കട്ടുപ്പാറ സ്വാഗതവും റിയാസ് ആനമങ്ങാട് നന്ദിയും പറഞ്ഞു.

 

Tags

Latest News