Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പ്രേക്ഷക ശ്രദ്ധ നേടി 'തങ്കമണി'യുടെ ട്രെയിലര്‍

കേരളത്തെ നടുക്കിയ ഒരു സംഭവത്തിന്റെ ദൃശ്യാവിഷ്‌കാരമായി എത്തുന്ന 'തങ്കമണി'യുടെ ട്രെയിലര്‍ പുറത്തിറങ്ങി. ദിലീപ് നായകനായെത്തുന്ന ചിത്രം മാര്‍ച്ച് ഏഴിനാണ് തിയേറ്ററുകളിലെത്തുന്നത്. ട്രെയിലര്‍ പുറത്തിറങ്ങി ചുരുങ്ങിയ സമയം കൊണ്ട് ശ്രദ്ധ നേടിയിരിക്കുകയാണ്.

തങ്കമണി എന്ന ഗ്രാമത്തില്‍ ഒരു ബസ് സര്‍വീസുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കങ്ങളെ തുടര്‍ന്ന് നടന്ന പോലീസ് ലാത്തിച്ചാര്‍ജും വെടിവെപ്പും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ട്രെയിലറില്‍ കാണാനാകുന്നത്. ദിലീപിന്റെ 148 ാം ചിത്രമായെത്തുന്ന 'തങ്കമണി'യില്‍ രണ്ട് കാലഘട്ടങ്ങളിലുള്ള വേഷപ്പകര്‍ച്ചയിലാണ് നടനെത്തുന്നത്.

പ്രേക്ഷക നിരൂപക പ്രശംസ നേടിയ 'ഉടലി'ന് ശേഷം രതീഷ് രഘുനന്ദനന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'തങ്കമണി'. സൂപ്പര്‍ ഗുഡ് ഫിലിംസിന്റെ ബാനറില്‍ ആര്‍.ബി ചൗധരി, ഇഫാര്‍മീഡിയയുടെ ബാനറില്‍ റാഫി മതിര എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. നീത പിളള, പ്രണിത സുഭാഷ് എന്നിവരാണ് ദിലീപിന്റെ നായികമാരായി എത്തുന്നത്. കൂടാതെ മലയാളത്തിലേയും തമിഴിലേയും വന്‍ താരനിര തന്നെ ചിത്രത്തിലെത്തുന്നുണ്ട്.

അജ്മല്‍ അമീര്‍, സുദേവ് നായര്‍, സിദ്ദിഖ്, മനോജ് കെ ജയന്‍, കോട്ടയം രമേഷ്, മേജര്‍ രവി, സന്തോഷ് കീഴാറ്റൂര്‍, അസീസ് നെടുമങ്ങാട്, തൊമ്മന്‍ മാങ്കുവ, ജിബിന്‍ ജി, അരുണ്‍ ശങ്കരന്‍, മാളവിക മേനോന്‍, രമ്യ പണിക്കര്‍, മുക്ത, ശിവകാമി, അംബിക മോഹന്‍, സ്മിനു, തമിഴ് താരങ്ങളായ ജോണ്‍ വിജയ്, സമ്പത്ത് റാം എന്നിവരാണ് മറ്റ് താരങ്ങള്‍.

ഛായാഗ്രഹണം: മനോജ് പിള്ള, എഡിറ്റര്‍: ശ്യാം ശശിധരന്‍, ഗാനരചന: ബി.ടി അനില്‍ കുമാര്‍, സംഗീതം: വില്യം ഫ്രാന്‍സിസ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: സുജിത് ജെ നായര്‍, പ്രൊജക്ട് ഡിസൈനര്‍: സജിത് കൃഷ്ണ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: മോഹന്‍ 'അമൃത', സൗണ്ട് ഡിസൈനര്‍: ഗണേഷ് മാരാര്‍, മിക്‌സിംഗ്: ശ്രീജേഷ് നായര്‍, കലാസംവിധാനം: മനു ജഗത്, മേക്കപ്പ്: റോഷന്‍, കോസ്റ്റ്യൂം ഡിസൈനര്‍: അരുണ്‍ മനോഹര്‍, സ്റ്റണ്ട്: രാജശേഖര്‍, സ്റ്റണ്‍ ശിവ, സുപ്രീം സുന്ദര്‍, മാഫിയ ശശി, പ്രോജക്ട് ഹെഡ്: സുമിത്ത് ബി പി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: മനേഷ് ബാലകൃഷ്ണന്‍, കളറിസ്റ്റ്: ലിജു പ്രഭാകര്‍, വിഎഫ്എക്‌സ്: എഗ്ഗ് വൈറ്റ്, സ്റ്റില്‍സ്: ശാലു പേയാട്, ഡിസൈന്‍: അഡ്‌സോഫ്ആഡ്‌സ്, വിതരണം: ഡ്രീം ബിഗ് ഫിലിംസ്, വിഷ്വല്‍ പ്രൊമോഷന്‍സ്: സ്‌നേക്ക്പ്ലാന്റ്.

 

Latest News