അശ്ലീല മുദ്ര, റൊണാള്‍ഡോക്ക് സസ്‌പെന്‍ഷനും പിഴയും

റിയാദ് - സൗദി പ്രൊ ലീഗ് ഫുട്‌ബോളില്‍ അല്‍ശബാബിനെതിരായ 3-2 വിജയത്തിനു ശേഷം എതിര്‍ കാണികള്‍ക്കു നേരെ അശ്ലീല മുദ്ര കാണിച്ചതിന് അന്നസ്‌റിന്റെ ക്രിസ്റ്റിയാനൊ റൊണാള്‍ഡോയെ സൗദി ഫുട്‌ബോള്‍ ഫെഡറേഷന്റെ അച്ചടക്ക സമിതി ഒരു കളിയില്‍ നിന്ന് വിലക്കി. 20,000 റിയാല്‍ പിഴയും വിധിച്ചു. വിലക്കിനെതിരെ അപ്പീല്‍ സാധ്യമല്ല. മെസ്സി, മെസ്സി എന്ന് വിളിച്ച് റൊണാള്‍ഡോയെ കാണികളില്‍ ഒരു വിഭാഗം പ്രകോപിപ്പിക്കാന്‍ ശ്രമിച്ചിരുന്നു.
 

Latest News