ഗാസ-റമദാനിൽ ഫലസ്തീനിലെ അൽഅഖ്‌സ പള്ളി കോമ്പൗണ്ടിൽ മുസ്‌ലിംകളെ നമസ്‌കരിക്കാൻ അനുവദിക്കണമെന്ന് അമേരിക്ക ഇസ്രായിലിനോട് ആവശ്യപ്പെട്ടു. അധിനിവേശ വെസ്റ്റ് ബാങ്കിൽ നിന്നുള്ള മുസ്ലിംകളെ മസ്ജിദുൽ അഖ്‌സയിൽ ആരാധനക്ക് എത്തുന്നതിൽ തടയുമെന്ന് ഇസ്രായിൽ മന്ത്രി മുന്നറിയിപ്പ് നൽകിയിരുന്നു. ഇതേ തുടർന്നാണ് അമേരിക്കയുടെ ഇടപെടൽ.
റമദാനിൽ അഖ്‌സ കോംമ്പൗണ്ടിലേക്ക് പ്രാർത്ഥനക്കായി എത്തുന്നവരെ തടയരുതെന്ന് ഇസ്രായിലിനോട് ആവശ്യപ്പെടുന്നതായി സ്‌റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വക്താവ് മാത്യു മില്ലർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. മസ്ജിദുൽ അഖ്‌സയിൽനിന്ന് വിശ്വാസികളെ തടയുന്നത് ശരിയായ കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു. വെസ്റ്റ്ബാങ്കിലോ വിശാലമായ മേഖലയിലോ സംഘർഷം ആളിക്കത്തിക്കുന്നത് ഇസ്രായിലിന്റെ സുരക്ഷക്ക് നല്ലതല്ല.
റമദാനിൽ പ്രാർത്ഥിക്കുന്നതിനായി വെസ്റ്റ് ബാങ്കിലെ ഫലസ്തീൻ നിവാസികൾക്ക് ജറുസലേമിലേക്ക് പ്രവേശനം അനുവദിക്കരുതെന്ന് ഇസ്രായിൽ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ ഗ്വിർ കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു. ഞങ്ങൾക്ക് റിസ്‌ക് എടുക്കാൻ കഴിയില്ല. ഗാസയിൽ സ്ത്രീകളെയും കുട്ടികളെയും ബന്ദികളാക്കാനും ടെമ്പിൾ മൗണ്ടിൽ ഹമാസിന് ആഘോഷങ്ങൾ അനുവദിക്കാനും കഴിയില്ലെന്നായിരുന്നു മന്ത്രിയുടെ പ്രസ്താവന.
മുംബൈയുമായി സമനില, ബ്ലാസ്‌റ്റേഴ്‌സിനെ പിന്നിലാക്കി ഗോവ നാലാമത്
തീപ്പിടിച്ച ട്രെയിനില്‍നിന്ന് ചാടിയവര്‍ മറ്റൊരു ട്രെയിനിന്റെ മുന്നില്‍പെട്ടു, നിരവധി മരണം