(താനൂർ) മലപ്പുറം - മൂന്നുദിവസം പ്രായമായ ആൺകുട്ടിയെ കൊന്നു കുഴിച്ചുമൂടിയ കേസിൽ മാതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. താനൂർ ഒട്ടുമ്പുറം രാമാനന്ദാശ്രമത്തിന് സമീപം താമസിക്കുന്ന ആണ്ടിപ്പാട്ട് വീട്ടിൽ ജുമൈലത്തി(29)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
കോഴിക്കോട് സ്വദേശിയായ ഭർത്താവുമായി തെറ്റി സ്വന്തം വീട്ടിലായിരുന്നു ഇവർ താമസം. 26-നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. കോഴിക്കോട് മെഡിക്കൽ കോളജാശുപത്രിയിൽ പ്രസവം കഴിഞ്ഞ് വീട്ടിലെത്തിയ രാത്രി എല്ലാവരും ഉറങ്ങിയ ശേഷം കുട്ടിയെ കൊന്ന് കുഴിച്ചുമൂടുകയായിരുന്നു. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് മാതാവിനെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചു. കുട്ടി ജനിച്ചത് പുറത്തറിയാതിരിക്കാനാണ് ഹീനകൃത്യം ചെയ്തതെന്നാണ് പ്രാഥമിക മൊഴി. കൂടുതൽ പേർക്ക് സംഭവത്തിൽ പങ്കുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്. കുട്ടിയുടെ മൃതദേഹം ഇന്ന് പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്തുമെന്ന് പോലീസ് പറഞ്ഞു.