തീപ്പിടിച്ച ട്രെയിനില്‍നിന്ന് ചാടിയവര്‍ മറ്റൊരു ട്രെയിനിന്റെ മുന്നില്‍പെട്ടു, നിരവധി മരണം

ന്യൂദല്‍ഹി- ജാര്‍ഖണ്ഡില്‍ യാത്രക്കാര്‍ക്കിടയിലേക്ക് ട്രെയിന്‍ ഇടിച്ച് കയറി 12 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ജംതാരയിലെ കലജാരിയ റെയില്‍വേ സ്‌റ്റേഷനില്‍ ബുധനാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്. നിരവധി പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. മരണസംഖ്യ ഉയര്‍ന്നേക്കാം എന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന.

മരിച്ചവരുടെയും പരിക്കേറ്റവരുടെയും കൃത്യമായ കണക്ക് ലഭ്യമായിട്ടില്ലെന്നും സംഭവസ്ഥലത്തേക്ക് ഡോക്ടര്‍മാരും ആംബുലന്‍സുകളും എത്തിച്ചേര്‍ന്നിട്ടുണ്ടെന്നും ജംതാര ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ശശിഭൂഷണ്‍ മെഹ്‌റ അറിയിച്ചു. ഭാഗല്‍പുരിലേക്ക് പോകുകയായിരുന്ന അംഗ എക്‌സ്പ്രസില്‍ യാത്രചെയ്തവരാണ് അപകടത്തില്‍പ്പെട്ടത്.

ട്രെയിനില്‍ തീപിടിത്തമുണ്ടായതായി അഭ്യൂഹം പരന്നതിനേത്തുടര്‍ന്ന് യാത്രക്കാര്‍ നീങ്ങിക്കൊണ്ടിരുന്ന ട്രെയിനില്‍നിന്ന് പുറത്തേക്ക് ചാടുകയായിരുന്നു. സമീപത്തെ ട്രാക്കിലേക്ക് വീണ ഇവരെ എതിര്‍ദിശയില്‍നിന്ന് വരികയായിരുന്ന ഝാജഅസന്‍സോള്‍ എക്‌സ്പ്രസ് ഇടിക്കുകയായിരുന്നു എന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

താനൂരിൽ മൂന്നുദിവസം പ്രായമായ കുഞ്ഞിനെ മാതാവ് കൊന്ന് കുഴിച്ചുമൂടി; യുവതി അറസ്റ്റിൽ, മൃതദേഹം ഇന്ന് പുറത്തെടുക്കും

മുംബൈയുമായി സമനില, ബ്ലാസ്‌റ്റേഴ്‌സിനെ പിന്നിലാക്കി ഗോവ നാലാമത്

Latest News