ചോദ്യം: ജവാസാത്ത് എനിക്കു നല്‍കുന്ന സേവനം മരവിപ്പിച്ചിരിക്കുന്നതിനാല്‍ എനിക്ക് എക്‌സിറ്റ് റീ എന്‍ട്രി അടിക്കുന്നതിനു സാധിക്കുന്നില്ല. സ്‌പോണ്‍സര്‍ പലതവണ അതിനു ശ്രമിച്ചുവെങ്കിലും സേവനം ലഭ്യമല്ലെന്ന മറുപടിയാണ് ലഭിച്ചത്. എന്താണു ചെയ്യേണ്ടത്?
ഉത്തരം: ജവാസാത്ത് ഒരാള്‍ക്കുള്ള സേവനം മരവിപ്പിച്ചാല്‍ പിന്നെ അയാള്‍ക്ക് എക്‌സിറ്റ് റീ എന്‍ട്രി അടിക്കുന്നതിനോ മറ്റു സേവനങ്ങളോ ലഭിക്കില്ല. മരവിപ്പിക്കുന്നതിനുള്ള കാരണം എന്താണെന്ന് അന്വേഷിക്കുകയും അതിനുള്ള പോംവഴി ചെയ്യുകയുമാണ് വേണ്ടത്. ഏതെങ്കിലും രീതിയിലുള്ള നിയമലംഘനം നിങ്ങളുടെ പേരിലുണ്ടാവാം. അതുകൊണ്ടായിരിക്കാം സേവനം മരവിപ്പിച്ചിരിക്കുന്നത്. ഇതു കണ്ടെത്തി ആവശ്യമായ നടപടി സ്വീകരിക്കുകയാണ് വേണ്ടത്. അതിനു ശേഷമെ എക്‌സിറ്റ് റീ എന്‍ട്രി സേവനം ലഭിക്കൂ.
മുംബൈയുമായി സമനില, ബ്ലാസ്‌റ്റേഴ്‌സിനെ പിന്നിലാക്കി ഗോവ നാലാമത്
തീപ്പിടിച്ച ട്രെയിനില്‍നിന്ന് ചാടിയവര്‍ മറ്റൊരു ട്രെയിനിന്റെ മുന്നില്‍പെട്ടു, നിരവധി മരണം