Sorry, you need to enable JavaScript to visit this website.

ചെന്നൈയനെ ഒരു ഗോളിന് തോൽപിച്ച് ഈസ്റ്റ് ബംഗാൾ

ഈസ്റ്റ് ബംഗാൾ താരങ്ങൾ ഗോൾ ആഘോഷിക്കുന്നു.

കൊൽക്കത്ത- ചെന്നൈയനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ച് ഈസ്റ്റ് ബംഗാൾ ഐ.എസ്.എൽ പോയന്റ് പട്ടികയിൽ നില മെച്ചപ്പെടുത്തി. 65ാം മിനിറ്റിൽ നന്ദകുമാർ ശേഖറാണ് ഏക ഗോൾ നേടിയത്. ലോംഗ് പാസ് സ്വീകരിച്ച് നന്ദകുമാർ പായിച്ച തകർപ്പൻ ഷോട്ട് ചെന്നൈയൻ ഗോളിയുടെ കാലിൽ തട്ടി വലയിലെത്തി.
ഇരു ടീമുകളും അവസരങ്ങൾ സൃഷ്ടിക്കുന്നതിലും ഗോളടിക്കുന്നതിലും തുടരെ പരാജയപ്പെട്ട മത്സരത്തിൽ ചെന്നൈയനാണ് ആദ്യപകുതിയിൽ മുന്നിട്ടു നിന്നത്. എന്നാൽ രണ്ടാം പകുതിയിൽ കിട്ടിയ അപൂർവ അവസരം ലക്ഷ്യത്തിലെത്തിക്കുന്നതിൽ ഈസ്റ്റ് ബംഗാൾ വിജയിച്ചു.
ഈ വിജയത്തോടെ 16 കളികളിൽനിന്ന് 18 പോയന്റുമായി ഈസ്റ്റ് ബംഗാൾ എട്ടാം സ്ഥാനത്തേക്ക് ഉയർന്നു. 15 പോയന്റുള്ള ചെന്നൈയൻ പത്താം സ്ഥാനത്താണ്. നാളെ പഞ്ചാബ് എഫ്.സി ലീഗിലെ അവസാന സ്ഥാനക്കാരായ ഹൈദരാബാദിനെ നേരിടും. 

Latest News