ഫിർമിനോക്ക് ഇരട്ട ഗോൾ, അഹ്‌ലിക്ക് നാല് ഗോൾ ജയം

റോബർട്ടോ ഫിർമിനോ

റിയാദ്- ബ്രസീൽ താരം റോബർട്ടോ ഫിർമിനോയുടെ ഇരട്ട ഗോൾ മികവിൽ അൽതായിയെ 4-1ന് തകർത്ത് അൽഅഹ്‌ലി. തായിഫിൽ നടന്ന സൗദി പ്രോ ലീഗ് മത്സരത്തിൽ ആദ്യ പകുതിയിൽ ഒരു ഗോൾ പിന്നിലായശേഷമാണ് മുൻ  ലിവർപൂൾ താരം ഫിർമിനോയുടെ മികവിൽ അഹ്‌ലിയുടെ തകർപ്പൻ തിരിച്ചുവരവ്. 
43ാം മിനിറ്റിൽ ബെർണാഡ് മെൻസ, അൽതായിയെ മുന്നിലെത്തിച്ചിരുന്നു. ആദ്യ പകുതിയിലെ ഇൻജുറി ടൈമിന്റെ അവസാന വേളയിൽ ഫിർമിനോ അഹ്‌ലിയെ ഒപ്പമെത്തിച്ചു. അറുപതാം മിനിറ്റിൽ ഫിർമിനോ തന്നെ അഹ്‌ലിയെ മുന്നിലെത്തിക്കുയും ചെയ്തു. 82ാം മിനിറ്റിൽ റിയാദ് മഹ്‌റേസും, 88ാം മിനിറ്റിൽ ഫ്രാങ്ക് കെസ്സിയുമാണ് അഹ്‌ലിക്കുവേണ്ടി തുടർന്ന് സ്‌കോർ ചെയ്തത്. 
21 കളികളിൽ 43 പോയന്റുമായി അഹ്‌ലി ലീഗിൽ മൂന്നാം സ്ഥാനത്താണ്. 56 പോയന്റുള്ള ഹിലാൽ ആണ് മുന്നിൽ. ക്രിസ്റ്റിയാനോ റൊണാൾഡോയുടെ അന്നസർ 49 പോയന്റുമായി രണ്ടാം സ്ഥാനത്താണ്. നാളെ അന്നസർ -അൽ ശബാബിനെ നേരിടുന്നുണ്ട്. 
കഴിഞ്ഞ ദിവസം അൽ റിയാദ്- റായിദ് (1-1), ഫത്തേഹ് -ഡമാക് (1-1) മത്സരങ്ങൾ സമനിലയിൽ അവസാനിച്ചിരുന്നു. അ്തതവാവൂൻ 3-1ന് അൽ അഖ്ദൂദിനെ കീഴടക്കി. 

Latest News