Sorry, you need to enable JavaScript to visit this website.

ഒഡീഷയെ തളച്ച് ബഗാൻ, ഐ.എസ്.എല്ലിന് മുൻനിര പോര്

ഐ.എസ്.എല്ലിൽ ഒഡീഷ- മോഹൻ ബഗാൻ മത്സരത്തിൽനിന്ന്.

ഭുവനേശ്വർ- ഐ.എസ്.എല്ലിൽ ഒന്നാം സ്ഥാനക്കാരായ ഒഡീഷയെ ഗോൾരഹിത സമനിലയിൽ തളച്ച് മോഹൻ ബഗാൻ. സ്വന്തം ഗ്രൗണ്ടായ ഭുവനേശ്വറിലെ കലിംഗ സ്‌റ്റേഡിയത്തിൽ ജയം കാണാൻ കഴിയാതായതോടെ ഒഡീഷയുടെ ഒന്നാം സ്ഥാനം തുലാസിലാണ്. തുടർച്ചയായ രണ്ടാം മത്സരത്തിലാണ് ഒഡീഷ സമനില വഴങ്ങുന്നത്. തുല്യ ശക്തികളുടെ മത്സരത്തിൽ കൂടുതൽ സമയം പന്ത് നിയന്ത്രണത്തിൽ വെച്ച് എതിരാളികളെ ഗോളടിപ്പിക്കാതിരിക്കുന്നതിൽ ബഗാൻ വിജയിച്ചു.
16 കളികളിൽനിന്ന് 32 പോയന്റാണ് നിലവിൽ ഒഡീഷക്ക്. 15 കളികളിൽ 31 പോയന്റുള്ള മുംബൈ സിറ്റി തൊട്ടുപിന്നിലുണ്ട്. 15 കളികളിൽ 30 പോയന്റുള്ള ബഗാനാണ് മൂന്നാം സ്ഥാനത്ത്.
ഇന്നത്തെ രണ്ടാം മത്സരത്തിൽ ബെംഗളൂരു 2-1ന് ഹൈദരാബാദിനെ തോൽപ്പിച്ചു. മൂന്ന് ഗോളുകളും രണ്ടാം പകുതിയിലായിരുന്നു. 71ാം മിനിറ്റിൽ ജാവി ഹെർണാണ്ടസിലൂടെ ബെംഗളൂരു മുന്നിലെത്തി. എൺപതാം മിനിറ്റിൽ രാംഹ്ലുൻചുങ്ക ഹൈദരാബാദിന് വേണ്ടി ഗോൾ മടക്കിയെങ്കിലും ഏഴ് മിനിറ്റ് കഴിഞ്ഞപ്പോൾ ശിവശക്തി നാരായണൻ ബെംഗളൂരുവിന്റെ വിജയഗോൾ നേടി. 17 കളികളിൽനിന്ന് 18 പോയന്റുള്ള ബെംഗളൂരു നിലവിൽ എട്ടാം സ്ഥാനത്താണ്. നാല് പോയന്റ് മാത്രമുള്ള ഹൈദരബാദാണ് ഏറ്റവും താഴെ.

Latest News