നയന്‍താര ദാദാസാഹിബ് ഫാല്‍കെ  അവാര്‍ഡ് ഏറ്റുവാങ്ങി 

മുംബൈ-ദാദാസാഹിബ് ഫാല്‍കെ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ പുരസ്‌കാരം ഏറ്റുവാങ്ങി തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര. നയന്‍താരയ്ക്ക് ആദ്യമായി ലഭിക്കുന്ന അവാര്‍ഡാണ്. ഏറ്റവും ബഹുമുഖ നടിക്കുള്ള അവാര്‍ഡാണ് ലഭിച്ചത്. അവാര്‍ഡ് ലഭിച്ചതിന്റെ സന്തോഷം നയന്‍താര സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവച്ചു. ഇളം മഞ്ഞനിറം സാരി ധരിച്ചാണ് അവാര്‍ഡ് വാങ്ങാന്‍ നയന്‍താര എത്തിയത്. സാരിയില്‍ അതിസുന്ദരിയായിട്ടുണ്ടെന്ന് ആരാധകരും ചിത്രങ്ങള്‍ പങ്കുവച്ച് ഭര്‍ത്താവ് വിഘ്‌നേഷ് ശിവനും അഭിപ്രായപ്പെട്ടു. ഈ പൂവുമായി ഞാന്‍ പ്രണയത്തിലാണ് എന്ന അടിക്കുറിപ്പോടെയാണ് വിഘ്‌നേഷ് ശിവന്‍ ചിത്രങ്ങള്‍ പങ്കുവച്ചത്. അഭിനന്ദനങ്ങള്‍ നേര്‍ന്നുകൊണ്ട് ആരാധകരും താരങ്ങളും എത്തി. മുംബയിലാണ് പുരസ്‌കാര വിതരണം നടന്നത്. ജവാനിലെ പ്രകടനത്തിന് ഷാരൂഖ്ഖാനാണ് മികച്ച നടന്‍. റാണി മുഖര്‍ജിയാണ് മികച്ച നടി.


 

Latest News