(പുൽപ്പളളി) കൽപ്പറ - വയനാട്ടിൽ പട്ടാപ്പകൽ ആളുകൾ നോക്കിനിൽക്കെ പശുവിനെ ആക്രമിച്ച് കടുവ. പുൽപ്പള്ളി കുറിച്ചിപ്പറ്റയിലാണ് സംഭവം. കിളിയാങ്കട്ടയിൽ ശശിയുടെ പശുക്കളെയാണ് കടുവ ആക്രമിച്ചത്.
 കടുവയുടെ ആക്രമണത്തിൽ ഒരു പശു ചത്തു. ഇന്ന് ഉച്ചയ്ക്ക് 2.30-ഓടെയായിരുന്നു ആക്രമണം. ശശിയും സമീപവാസികളും വനത്തോട് ചേർന്നുള്ള വയലിൽ പശുക്കളെ മേയ്ക്കുന്നതിനിടെയാണ് കടുവയുടെ ആക്രമണമുണ്ടായത്. മൂന്ന് പശുക്കളുമായാണ് ശശി എത്തിയത്. ഈ സമയം സമീപവാസികളും പശുക്കളുമായി ഇവിടെയുണ്ടായിരുന്നു. 
 കടുവ വയലിലുണ്ടായിരുന്ന പശുക്കളെ ഓടിച്ച് പിടിക്കുകയായിരുന്നു. ആദ്യം പിടിക്കാൻ ശ്രമിച്ച പശു രക്ഷപ്പെട്ടതോടെ രണ്ടാമത്തെ പശുവിനെ ആക്രമിക്കുകയായിരുന്നു. ശശിയും നാട്ടുകാരും ബഹളം വച്ചതോടെയാണ് കടുവ വനത്തിലേക്ക് മടങ്ങിയത്. വനപാലകർ സ്ഥലത്തെത്തി പരിശോധന നടത്തി. മേഖലയിൽ കടുവയുടെ ശല്യം ഇടയ്ക്കിടെയുണ്ടെന്ന് പ്രദേശവാസികൾ പ്രതികരിച്ചു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 
                                     
                                     
                                     
                                     
                                     
                                    





 
  
 