പ്രൈം വോളി: ഹൈദരാബാദിന്  ത്രസിപ്പിക്കുന്ന ജയം

ചെന്നൈ:  െ്രെപം വോളിബോള്‍ ലീഗ് രണ്ടാം സീസണില്‍ മുംബൈ മിറ്റിയോഴ്‌സിനെതിരെ ഹൈദരാബാദ് ബ്ലാക്‌ഹോക്‌സിന് ത്രസിപ്പിക്കുന്ന ജയം. ചെന്നൈ ജവഹര്‍ലാല്‍ നെഹ്‌റു ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന കളിയില്‍ അഞ്ച് സെറ്റ് നീണ്ട ത്രില്ലറിലായിരുന്നു ഹൈദരാബാദിന്റെ ജയം. ആദ്യ രണ്ട് സെറ്റ് നഷ്ടമായ ശേഷമായിരുന്നു തിരിച്ചുവരവ്. ആവേശകരമായ അഞ്ചാം സെറ്റില്‍ 20-18നായിരുന്നു അവരുടെ ജയം. സ്‌കോര്‍: 7-15, 12-15, 15-10, 15-11, 20-18. ഹൈദരാബാദിന്റെ അഷ്മത്തുള്ളയാണ് കളിയിലെ താരം.
സീസണില്‍ ഹൈദരാബാദിന്റെ ആദ്യജയമാണ്. ആദ്യ കളിയില്‍ ചെന്നൈ ബ്ലിറ്റ്‌സിനോട് തോറ്റിരുന്നു. മുംബൈയുടെ ആദ്യ തോല്‍വിയാണ്. ആദ്യ കളിയില്‍ ഡല്‍ഹി തൂഫാന്‍സിനെ തോല്‍പ്പിച്ചു. നാളെ വൈകിട്ട് 6.30ന് നടക്കുന്ന മത്സരത്തില്‍ ചെന്നൈ ബ്ലിറ്റ്‌സ്  കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിനെ നേരിടും. ആദ്യ കളിയില്‍ കൊച്ചി കാലിക്കറ്റ് ഹീറോസിനോട് തോറ്റിരുന്നു
 

Latest News