സെക്‌സിയായി വരൂ, ചാന്‍സുകള്‍ തേടിയെത്തും;  ഉളുപ്പില്ലാതെ അവര്‍ പറഞ്ഞു-മൃണാള്‍ താക്കൂര്‍

മുംബൈ-ബോളിവുഡില്‍ നേരിട്ട ദുരനുഭവത്തെക്കുറിച്ച് തെന്നിന്ത്യന്‍ താരം മൃണാള്‍ താക്കൂര്‍. നീ ഒട്ടും സെക്‌സിയല്ല. ആരാണ് ഈ ഗ്രാമീണ പെണ്‍കുട്ടി.. നിന്റെ ശരീരഭാരം കുറയ്ക്കൂ എന്നിങ്ങനെയുള്ള പരിഹാസങ്ങള്‍ കേട്ടു മടുത്തു. മൃണാള്‍ പറയുന്നു. സിനിമ പാരമ്പര്യമില്ലാത്ത കുടുംബത്തില്‍ നിന്നു വന്നിട്ടും കഴിവുകൊണ്ട് മാത്രം മുന്‍നിര നടിയായി മാറാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നെന്ന് മൃണാള്‍ പറയുന്നു. മറാത്തി ചിത്രങ്ങളിലൂടെ സിനിമയില്‍ ചുവടുവച്ച് തുടങ്ങിയപ്പോഴാണ് സീതാരാമത്തിലെ സീതാമഹാലക്ഷ്മി എന്ന സുന്ദരിയായ രാജകുമാരിയായി അഭിനയിക്കാന്‍ അവസരം ലഭിക്കുന്നത്. സീതാരാമത്തിലൂടെ മലയാളികള്‍ അടക്കമുള്ള തെന്നിന്ത്യന്‍ പ്രേക്ഷക മനസില്‍ ഇടം നേടാന്‍ മൃണാളിന് കഴിഞ്ഞു. ഗ്‌ളാമറസായാലും നാടന്‍ വേഷങ്ങളായാലും മൃണാള്‍ ഗംഭീരമാക്കി മാറ്റും. ഫാഷന്‍ ഷോകളില്‍ നിറസാന്നിദ്ധ്യമാണ് താരം. തെലുങ്കില്‍ പുറത്തിറങ്ങിയ ഹായ് നാനയാണ് മൃണാള്‍ നായികയായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. നവാഗതനായ ശൗരവ് സംവിധാനം ചെയ്ത ചിത്രത്തില്‍ നാനി ആയിരുന്നു നായകന്‍. ചിമ്പുവിന്റെ നായികയായി തമിഴ് അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് മൃണാള്‍.
 

Latest News