വിവാദ വീഡിയോ; ഇത്രയും വേണോയെന്ന് ഗായികയോട് സോഷ്യല്‍ മീഡിയ

കൊച്ചി- മലൈക്കോട്ടൈ വാലിബന്‍ സിനിമയിലെ പുന്നാരക്കാട്ടിലെ പൂവനത്തില്‍ എന്ന ഗാനം വന്‍തരംഗം സൃഷ്ടിച്ചതിനു പിന്നാലെ ഗായിക അഭയ ഹിരണ്‍മയി പോസ്റ്റ് ചെയ്ത വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായി. ഇത്രയും വേണമായിരുന്നോ എന്നാണ് ഗായികയോടെ ഒരു വിഭാഗം സോഷ്യല്‍ മീഡിയ ഉപയോക്താക്കളുടെ ചോദ്യം.  
കുളി കഴിഞ്ഞ് ഈറനോട് ടവല്‍ മാത്രം എടുത്ത് പ്രത്യക്ഷപ്പെടുന്ന താരമാണ് വീഡിയോയിലുള്ളത്. തുടര്‍ന്ന് സാരി ഉടുക്കുന്ന രംഗങ്ങളും ഒടുവില്‍ സാരി ഉടുത്തു പൂര്‍ത്തിയാക്കിയ ശേഷം മുടി അഴിച്ചിടുന്ന രംഗങ്ങളും.  
താരത്തെ അനുകൂലിച്ചും, വിമര്‍ശിച്ചും വീഡിയോയ്ക്ക് നിരവധി കമന്റുകള്‍ വരുന്നുണ്ട്. എന്നാല്‍ പതിവ് ശൈലിയില്‍ അവയെല്ലാം അവഗണിച്ച് അഭയ മുന്നോട്ട്.
പലപ്പോഴും രൂക്ഷമായ സൈബര്‍ ആക്രമണങ്ങള്‍ക്ക് അഭയ ഹിരണ്‍മയി ഇരയാകാറുണ്ട്. ഗായികയുടെ സ്വകാര്യ ജീവിതം മുതല്‍ വസ്ത്രധാരണം വരെ പലപ്പോഴും വിവാദങ്ങളില്‍ നിറയാറുണ്ട്.

 

Latest News