ലണ്ടന്‍ - ഈജിപ്ത് ജഴ്‌സിയില്‍ ആഫ്രിക്കന്‍ കപ്പ് ഫുട്‌ബോളില്‍ നിരാശപ്പെടുത്തുകയും വലിയ വിമര്‍ശനം ഏറ്റുവാങ്ങുകയും ചെയ്ത മുഹമ്മദ് സാലിഹ് പരിക്കിനു ശേഷം ലിവര്‍പൂളിലെ തിരിച്ചുവരവില്‍ സ്‌കോര്‍ ചെയ്തു. ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ ലിവര്‍പൂള്‍ 4-1 ന് ബ്രന്റ്ഫഡിനെ തകര്‍ത്തു. മൂന്നാം ഗോളാണ് സലാഹ് സ്‌കോര്‍ ചെയ്തത്. ഡാര്‍വിന്‍ നൂനസ്, അലക്‌സിസ് മകാലിസ്റ്റര്‍, കോഡി ഗാക്‌പൊ എന്നിവര്‍ മറ്റു ഗോളുകള്‍ നേടി. അവസാന ഏഴ് കളികളില്‍ ലിവര്‍പൂളിന്റെ ആറാം ജയമാണ് ഇത്.
എന്നാല്‍ കേടിസ് ജോണ്‍സിനും ഡിയോഗൊ ജോടക്കും ഗുരുതര പരിക്കേറ്റത് ലിവര്‍പൂള്‍ ആഘോഷത്തിന്റെ നിറം കെടുത്തി. ജോണ്‍സ് ഊന്നുവടിയിലാണ് സ്‌റ്റേഡിയം വിട്ടത്. നൂനസിനും നേരിയ പരിക്കുണ്ട്. പുതുവര്‍ഷ ദിനത്തിലാണ് സലാഹ് അവസാനം ലിവര്‍പൂളിന് കളിച്ചത്.