Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഹിന്ദുത്വ ശക്തികളെ താഴെ ഇറക്കണം, കേരളമാണ് പ്രതീക്ഷ; മുജാഹിദ് സമ്മേളനത്തിൽ സീതാറാം യെച്ചൂരി

Read More

- മതേതര ഇന്ത്യക്കായി ഒരുമിക്കണമെന്ന് സി.പി.എം ദേശീയ ജനറൽസെക്രട്ടറി സീതാറാം യെച്ചൂരി

കരിപ്പൂർ - ഇന്ത്യയിൽ ജനാധിപത്യവും മതനിരപേക്ഷതയും ശക്തമായ ഭീഷണി നേരിടുകയാണെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. മുജാഹിദ് സമ്മേളനത്തോടനുബന്ധിച്ച് നടന്ന 'മാധ്യമ വിചാരം; പൗരാവകാശവും മാധ്യമ ജാഗ്രതയും' എന്ന സെഷനിൽ 'ഇന്ത്യയിൽ മതേതരത്വത്തിന്റെ ഭാവി' എന്ന വിഷയത്തിൽ  മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഭരണഘടനയുടെ നെടും തൂണുകൾ പോലും ഭീഷണിയിലാണ്. മതേതര ഇന്ത്യയെ ഹിന്ദുത്വ രാജ്യമാക്കാനുള്ള ശ്രമമാണ് എല്ലാ രംഗത്തും നാം കാണുന്നത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 ജനാധിപത്യ മതേതര ചിന്തയുള്ളവർ ഇതിനെതിരെ ഒന്നിക്കണം. നിങ്ങളിലാണ് അഥവാ കേരള ജനതയിലാണ് നമുക്ക് പ്രതീക്ഷയുള്ളത്. കേരളീയർക്ക് ഈ രംഗത്ത് ഏറെ പ്രവർത്തിക്കാനാവും. ഇവിടെ മാത്രമാണ് ജാതിയും മതവും പറഞ്ഞ് പരസ്പരം ചേരിതിരിവ് നടക്കാത്തത്. വരാനിരിക്കുന്ന നിർണായക പൊതു തെരഞ്ഞെടുപ്പിൽ നാം നമ്മുടെ രാജ്യസ്‌നേഹം അതിശക്തമായി ജനാധിപത്യാവകാശം ഫലപ്രദമായി ഉപയോഗിച്ച് രാജ്യവിരുദ്ധ ശക്തികളെ ബോധ്യപ്പെടുത്തണം. മതേതര ഇന്ത്യക്കായി ഒരുമിക്കണം. ഹിന്ദുത്വ ശക്തികൾ അധികാരത്തിൽ എത്തുന്നതിനെതിരെ ജാഗ്രത പാലിക്കണമെന്നും യെച്ചൂരി ഓൺലൈനിൽ ഓർമിപ്പിച്ചു. ആരോഗ്യപരമായ കാരണങ്ങളാലാണ് സമ്മേളനത്തിന് നേരിൽ എത്താൻ സാധിക്കാതെ പോയതെന്നും സമ്മേളനത്തിന് എല്ലാവിധ ആശംസകളും ഓൺലൈനിൽ നേരുകയാണെന്നും അദ്ദേഹം സംഘാടകസമിതി ഭാരവാഹികളെ അറിയിച്ചു.

Latest News