Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കത്തിന് 5 കോടി, സാരിക്ക് 17 കോടി, നെക്ലേസിന് 25 കോടി; മകളുടെ വിവാഹത്തിന് കർണാടക മുൻ മന്ത്രി പൊടിച്ച 500 കോടി ചർച്ചയാവുന്നു

ബെംഗളൂരു - കർണാടകയിൽ മുൻ മന്ത്രിയുടെ മകളുടെ വിവാഹത്തിന് ചെലവായത് 500 കോടി രൂപ. കർണാടകയിലെ ബി.ജെ.പി മുൻ മന്ത്രിയും ഖനി രാജാവുമായ ജി ജനാർദ്ദന റെഡ്ഡിയുടെ മകൾ ബ്രഹ്മണി റെഡ്ഡിയും ഹൈദരാബാദിലെ ബിസിനസുകാരനായ വിക്രം ദേവ റെഡ്ഡിയുടെ മകൻ രാജീവ് റെഡ്ഡിയുമായുള്ള വിവാഹത്തിന്റെ കണക്കാണിപ്പോൾ സമൂഹമാധ്യമങ്ങളിലെ ചർച്ച.
 തന്റെ മകളുടെ വിവാഹം ഒരിക്കലും വിസ്മരിക്കാനാകാത്ത ഒരുനുഭവമാകണമെന്ന ആഗ്രഹമാണ് നിറവേറ്റിയതെന്ന് ജനാർദ്ദന റെഡ്ഡി പ്രതികരിച്ചു. അഞ്ച് ദിവസം നീണ്ടുനിന്ന വിവാഹാഘോഷങ്ങളിൽ ലോകത്തെമ്പാടുമുള്ള 50,000 അതിഥികളാണ് പങ്കെടുത്തത്. അതിഥികൾക്ക് താമസിക്കാനായി ബെംഗളൂരുവിൽ ഫൈവ് സ്റ്റാർ, ത്രീ സ്റ്റാർ ഹോട്ടലുകളിലായി 1500 മുറികളാണ് ഒരുക്കിയത്. അതിഥികൾക്ക് യാത്രാ സൗകര്യമൊരുക്കാൻ 2000 ക്യാബുകളും 15 ഹെലികോപ്റ്ററുകളും വാടകയ്‌ക്കെടുക്കുകയുമുണ്ടായി. 
 സ്വർണ്ണ നൂലിഴകളാൽ തീർത്ത പട്ടു സാരിയാണ് വധു വിവാഹദിവസം ധരിച്ചത്. ഈ സാരിക്കുവേണ്ടി മാത്രം 17 കോടി രൂപയാണ് ചെലവാക്കിയത്. വധു ധരിച്ച ആഭരണങ്ങളും കാഴ്ചക്കാരുടെ കണ്ണ് തള്ളിക്കുന്നതായിരുന്നു. വധുവിന്റെ ഒരു നെക്ലേസിനു മാത്രം 25 കോടി രൂപയായിരുന്നു വില. ബ്രൈഡൽ ജ്വല്ലറി ഡിസൈനുകൾക്കും ആക്‌സസറികൾക്കുമെല്ലാമായി 90 കോടി രൂപ പാറിച്ചപ്പോൾ മേക്കപ്പിനു 30 ലക്ഷം രൂപയും ചെലവാക്കി. നീല നിറമുള്ള ബോക്‌സിൽ എൽ.സി.ഡി സ്‌ക്രീൻ അടക്കം ഉൾപ്പെടുത്തിയുള്ള മൂന്ന് മിനുട്ട് നേരമുമുള്ള വിവാഹ ക്ഷണക്കത്തിന് മാത്രമായി അഞ്ചു കോടിയും ചെലവാക്കി. ബ്രസീലിൽനിന്നുള്ള സാംബ നൃത്തമടക്കം ഒരുക്കിയാണ് മംഗലം പൊടിപൊടിച്ചത്. അങ്ങനെ ഏകദേശം 500 കോടി രൂപ ചെലവഴിച്ചു നടത്തിയ ഈ വിവാഹം ഇന്ത്യയിൽ ഏറ്റവുമധികം പണം എറിഞ്ഞ വിവാഹ മാമാങ്കങ്ങളിലൊന്നാണ്. പക്ഷേ, ഈ കല്യാണം നടന്നത് ഇന്നോ ഇന്നലെയോ അല്ല, ഏഴു വർഷം മുമ്പാണ്. അതായത് 2016 നവംബർ ആറിനാണെന്നും കണക്കുകൾ സാക്ഷ്യപ്പെടുത്തുന്നു. അങ്ങനെ വരുമ്പോൾ എന്തുമാത്രം ഭീകരമാണീ ചെലവെന്ന് ഊഹിച്ചു നോക്കൂവെന്നാണ് സമൂഹമാധ്യമങ്ങളിൽ മൂക്കത്തു വിരൽവെച്ച് ഇപ്പോഴും പലരും ചർച്ച ചെയ്യുന്നത്. തെരഞ്ഞെടുപ്പ് പോർമുഖത്തും ഇത്തരം ഖനി മുതലാളിമാർ അടക്കമുള്ളവർ തങ്ങളുടെ താൽപര്യ സംരക്ഷണത്തിന് കോടികൾ എറിഞ്ഞാണ് ജനാധിപത്യത്തെ വിലക്കെടുക്കുന്നതെന്നും പറയുന്നു.

Latest News