കേരളത്തിന്റെ ബേബി വീണ്ടും സെഞ്ചുറിയിലേക്ക്

വിജയനഗരം - തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും കേരളാ ക്യാപ്റ്റന്‍ സചിന്‍ ബേബി സെഞ്ചുറിയിലേക്ക്. ആന്ധ്രക്കെതിരായ രഞ്ജി ട്രോഫി മത്സരത്തില്‍ കേരളം ലീഡിലേക്കടുക്കുകയാണ്. 272 ന് ആതിഥേയരെ പുറത്താക്കിയ കേരളം മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 258 ലെത്തി. ക്വാര്‍ട്ടറിലെത്താന്‍ ഈ മത്സരം കേരളം ജയിക്കണം. 
ഓപണര്‍ ജലജ് സക്‌സേനയൊഴികെ (4) എല്ലാ കേരളാ ബാറ്റര്‍മാരും മികച്ച പ്രകടനം കാഴ്ചവെച്ചു. രോഹന്‍ കുന്നുമ്മലും (61) സചിന്‍ ബേബിയും (87 നോട്ടൗട്ട്) അക്ഷയ് ചന്ദ്രനും (57 നോട്ടൗട്ട്) അര്‍ധ ശതകം തികച്ചു. കൃഷ്ണപ്രസാദിന് (43) കഷ്ടിച്ച് അര്‍ധ സെഞ്ചുറി നഷ്ടപ്പെട്ടു. സചിനും അക്ഷയ് ചന്ദ്രനും ബംഗാളിനെതിരായ കഴിഞ്ഞ കളിയിലും സെഞ്ചുറി നേടിയിരുന്നു. 
 

Latest News