കോച്ചിംഗില്‍ പരാജയം, റൂണി പുതിയ പണിയിലേക്ക്

ലണ്ടന്‍ - ഇംഗ്ലണ്ടിന്റെയും മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെയും എക്കാലത്തെയും മികച്ച കളിക്കാരിലൊരാളായിരുന്നു വെയ്ന്‍ റൂണി. എന്നാല്‍ പരിശീലക വേഷത്തില്‍ അമ്പേ പരാജയമായി. ഈയിടെ ബേമിംഗ്ഹാം സിറ്റിയും പറഞ്ഞുവിട്ടു. ഒടുവില്‍ ബാല്യകാല ആവേശമായ ബോക്‌സിംഗിലേക്ക് തിരിയുകയാണ് റൂണി. പ്രൊഫഷനല്‍ ബോക്‌സിംഗിലേക്കിറങ്ങി പണം വാരാനുള്ള ചര്‍ച്ചകളിലാണ് മുപ്പത്തെട്ടുകാരന്‍. 
ബോക്‌സിംഗിനു പുറത്തുള്ളവരുമായി കരാറൊപ്പിടുന്ന കെ.എസ്.ഐ മിസ്ഫിറ്റ്‌സ് ബോക്‌സിംഗാണ് റൂണിയെ റിംഗിലിറക്കാന്‍ ശ്രമിക്കുന്നത്. മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ കളിക്കുന്ന കാലത്ത് ബോക്‌സിംഗില്‍ സഹതാരം ഫില്‍ ബാര്‍ഡ്‌സലിയെ റൂണി തോല്‍പിച്ചിരുന്നു. 
എന്നാല്‍ റൂണി റിംഗിലിറങ്ങുന്നതില്‍ ഭാര്യ കോളീന് വലിയ ആശങ്കയാണെന്നാണ് വാര്‍ത്ത.
 

Latest News