റിയാദ് - ക്രൊയേഷ്യയുടെയും ബാഴ്‌സലോണയുടെയും സൂപ്പര്‍ താരമായിരുന്ന ഇവാന്‍ റാകിറ്റിച്ച് ഗോളോടെ സൗദി അറേബ്യന്‍ ക്ലബ്ബ് അല്‍ശബാബിന് വേണ്ടി അരങ്ങേറി. സൗദി പ്രൊ ലീഗ് ഫുട്‌ബോളില്‍ മുപ്പത്തഞ്ചുകാരന്‍ മിഡ്ഫീല്‍ഡറുടെ ഗോളില്‍ ശബാബ് 1-0 ന് ദമാക്കിനെ തോല്‍പിച്ചു. സെവിയയില്‍ നിന്ന് കഴിഞ്ഞ മാസമാണ് റാകിറ്റിച് സൗദിയിലെത്തിയത്. 82ാം മിനിറ്റില്‍ പെനാല്‍ട്ടി ഏരിയക്കു പുറത്തു നിന്നാണ് റാകിറ്റിച്ചിന്റെ ഗോള്‍.
പത്തു പേരുമായി ദമാക്ക് പൊരുതുന്നതിനിടയിലായിരുന്നു ഗോള്‍. 67ാം മിനിറ്റില്‍ സനൂസി ഹൗസാവി രണ്ടാം മഞ്ഞക്കാര്‍ഡ് കിട്ടി പുറത്താവുകയായിരുന്നു. 20 കളിയില്‍ 24 പോയന്റുമായി ശബാബ് പത്താം സ്ഥാനത്താണ്. 30 പോയന്റുള്ള ദമാക്ക് ആറാം സ്ഥാനത്തും.
2007 മുതല്‍ 2019 വരെ നൂറിലേറെ മത്സരങ്ങളില്‍ ക്രൊയേഷ്യന്‍ മധ്യനിര ഭരിച്ച റാകിറ്റിച് 2018 ലെ ലോകകപ്പില്‍ റണ്ണേഴ്‌സ്അപ്പായ ടീമിന്റെ പ്രധാന ഘടകമായിരുന്നു. ബാഴ്‌സലോണയില്‍ മെസ്‌സിക്കൊപ്പം കളിച്ചിരുന്നു.