സര്‍ഫ് പരസ്യത്തിലെ ലളിതാജിയെ ഓര്‍മയില്ലേ; നടി കവിത ചൗധരി അന്തരിച്ചു

അമൃത്‌സര്‍-സര്‍ഫിന്റെ പരസ്യത്തിലെ ലളിതാ ജിയുടെ വേഷത്തിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടി കവിത ചൗധരി (67) നിര്യാതയായി. ഹൃദയാഘാതത്തെ തുടര്‍ന്ന് അമൃത്‌സറിലെ പാര്‍വതി ദേവി ആശുപത്രിയിലായിരുന്നു അന്ത്യം.
പ്രശസ്ത സീരിയല്‍ ഉടാനില്‍ കല്യാണി സിങ് എന്ന ഐപിഎസ് ഉദ്യോഗസ്ഥയുടെ വേഷം ശ്രദ്ധേയമായിരുന്നു.
കവിതയുടെ അടുത്ത സുഹൃത്തായ സുചിത്ര വര്‍മയാണ്  മരണ വാര്‍ത്ത പങ്കുവച്ചത്.  കുറച്ച് വര്‍ഷങ്ങളായി കാന്‍സര്‍ ബാധിതയായിരുന്നു. 1989 മുതല്‍ 1991 വരെ ദൂരദര്‍ശനിലൂടെ സംപ്രേഷണം ചെയ്ത സീരിയലാണ് ഉടാന്‍.
കവിത ചൗധരി തന്നെയാണ് സീരിയല്‍ എഴുതി സംവിധാനം ചെയ്തത്. സ്ത്രീ ശാക്തീകരണം പ്രമേയമാക്കിയ സീരിയലിന് പ്രേക്ഷകര്‍ നിരവധിയായിരുന്നു. 2020ല്‍ ലോക്ക്ഡൗണില്‍ ഉടാന്‍ വീണ്ടും സംപ്രേക്ഷണം ചെയ്തിരുന്നു.

സാനിയ മിര്‍സയുടെ പുതിയ പോസ്റ്റും ചിത്രങ്ങളും വൈറലായി

ചെയ്യാത്ത കുറ്റത്തിന് 37 വര്‍ഷം ജയിലില്‍ കിടന്നയാള്‍ക്ക് 116 കോടി രൂപ നഷ്ടപരിഹാരം

ഇരിക്കാന്‍ അനുവദിക്കുന്നില്ല; സൗദി യുവതിയുടെ വീഡിയോ

Latest News