വാഷിംഗ്ടണ്‍- അമേരിക്കയില്‍ ചെയ്യാത്ത കുറത്തിന് 37 വര്‍ഷം ജയിലിലടച്ചയാള്‍ക്ക് 14 ദശലക്ഷം ഡോളര്‍ (ഏകദേശം 116 കോടി രൂപ) നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്.ബലാത്സംഗത്തിനും കൊലപാതകത്തിനും 1983 മുതല്‍ 37 വര്‍ഷം ജയിലില്‍ കഴിയേണ്ടിവന്ന റോബര്‍ട്ട് ഡുബോയ്‌സെ എന്നയാള്‍ക്കാണ് ഇത്രയും തുക നഷ്ടപരിഹാരം വിധിച്ചത്.
റോബര്‍ട്ടിന് 18 വയസ്സുള്ളപ്പോഴാണ് ചെയ്യാത്തെ കുറ്റത്തിന് ജയിലിലടച്ചത്. ആദ്യം വധശിക്ഷയാണ് വിധിച്ചിരുന്നത്.പിന്നീട് അത് ജീവപര്യന്തമാക്കി കുറക്കുകയായിരുന്നു.19 കാരി ബാര്‍ബറ ഗ്രാംസാണ് കൊല്ലപ്പെട്ടിരുന്നത്. 2018 വരെ ഈ കേസില്‍ പുനഃപരിശോധന നടന്നിരുന്നില്ല. ഇന്നസന്‍സ് പ്രോജക്ട് ഓര്‍ഗനൈസേഷന്‍ ഇടപെട്ടതിനെ തുടര്‍ന്നാണ് പുനഃപരിശോധനക്ക് പ്രോസിക്യൂട്ടര്‍മാര്‍ സമ്മതിച്ചത്.
കൊലപാതകത്തില്‍ മറ്റു രണ്ടുപേര്‍ക്ക് പങ്കുണ്ടെന്ന് സൂചനകളുണ്ടായിരുന്നെങ്കിലും 1980 കളില്‍ ഡി.എന്‍.എ പരിശോധനക്ക് അവസരമുണ്ടായിരുന്നില്ല. ഒടുവില്‍ 2020 ലാണ് റോബര്‍ട്ട് നിരപരാധിത്വം തെളിയിച്ച് ജയിലില്‍നിന്ന് പുറത്തിറങ്ങിയത്. തുടര്‍ന്ന് ടാംപ സിറ്റിയിലെ കേസ് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേയും ഫോറന്‍സിക് ഡെന്റിസ്റ്റിനുമെതിരെ റോബര്‍ട്ട് കോടതിയെ സമീപിക്കുയായിരുന്നു.






