നവ്ബഹോര്‍ - ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിന്റെ പ്രി ക്വാര്‍ട്ടര്‍ ആദ്യ പാദത്തില്‍ ഉസ്‌ബെക്കിസ്ഥാനിലെ നമംഗനില്‍ അല്‍ ഇത്തിഹാദിനെ നവ്ബഹോര്‍ ഗോള്‍രഹിത സമനിലയില്‍ തളച്ചു. മര്‍ക്കസി സ്‌റ്റേഡിയത്തില്‍ ഇത്തിഹാദ് നിരവധി അവസരങ്ങള്‍ തുലച്ചു. കരീം ബെന്‍സീമയെ കോച്ച് മാഴ്‌സെലൊ ഗലാഡൊ കളിപ്പിച്ചില്ല. ഫിറ്റ്‌നസ് ഇല്ലാത്തതിന്റെ പേരിലാണെന്നാണ് സൂചന. അഞ്ച് വിദേശ കളിക്കാരെ മാത്രമേ സ്റ്റാര്‍ടിംഗ്് ഇലവനില്‍ ഉള്‍പെടുത്താന്‍ കഴിയൂ എന്നതും ശക്തമായ തീരുമാനമെടുക്കാന്‍ കോച്ചിനെ പ്രേരിപ്പിച്ചു.
ബെന്‍സീമയുമായി ഒരു പ്രശ്‌നവുമില്ലെന്നും ഫിറ്റ്‌നസ് വീണ്ടെടുത്താല്‍ കളിപ്പിക്കുമെന്നും കോച്ച് വ്യക്തമാക്കി. ഇത്തിഹാദിന് വേണ്ടി 20 മത്സരങ്ങളാണ് ബെന്‍സീമ കളിച്ചത്. 12 ഗോളടിക്കുകയും അഞ്ച് ഗോളിന് അവസരമൊരുക്കുകയും ചെയ്തു.