വാളയാര്‍ ചുരം കടന്നപ്പോള്‍ അനുപമയ്ക്ക്  നിഷ്‌കളങ്കതയില്ല, ലിപ് ലോക്കാണ് മെയിന്‍ 

പാലക്കാട്-വാളയാര്‍ ചുരം കടന്നാല്‍ മലയാളി കഠിനാധ്വാനിയാവുമെന്നാണ് സാധാരണ പറയാറ്. മറുനാടന്‍ മലയാളികളും വിദേശ രാജ്യങ്ങളിലെ മലയാളികളും പേരെടുത്തതങ്ങിനെ. അതു പോലെ മലയാള സിനിമാ നടികള്‍ തെലുങ്കിലും തമിഴിലുമെത്തിയാല്‍ വള്ളുവനാടന്‍ ഗ്രാമീണ നിഷ്‌കളങ്കതയൊക്കെ പെട്ടെന്ന് മറക്കും. അതേ ഇമേജുമായി നിന്നാല്‍ അവിടെ പിടിച്ചു നില്‍ക്കാനാവില്ല. കേരളത്തിന്റെ അതിര്‍ത്തിയായ പാലക്കാട്ടെ വാളയാര്‍ കടക്കുന്നതോടെ വസ്ത്രധാരണ ശീലമെല്ലാം പെട്ടെന്ന് മാറുകയായി.  സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടുകള്‍ മാറ്റി വന്‍തുകയുടെ ഫിക്‌സഡ് ഡിപ്പോസിറ്റുകള്‍ സ്വന്തമാക്കാനുള്ള വ്യഗ്രതയാണ് പിന്നെ. 
പ്രേമത്തിലൂടെ ശ്രദ്ധേയയായ താരമാണ് അനുപമ പരമേശ്വരന്‍. നിവിന്‍ പോളിയുടെ മൂന്നു നായികമാരില്‍ ഒരാളായ മേരിയായി എത്തിയ അനുപമ പിന്നീട് അന്യഭാഷകളിലേക്ക് ചേക്കേറുകയായിരുന്നു. അനുപമ നായികയാകുന്ന പുതിയ തെലുങ്ക് ചിത്രം തില്ലു സ്‌ക്വയറിന്റെ ട്രെയിലര്‍ പുറത്തു വിട്ടിരിക്കുകയാണ ് അണിയറ പ്രവര്‍ത്തകര്‍. അതീവ ഗ്ലാമറസായാണ് താരം ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. അനുപമയുടെ ലിപ്ലോക്ക് രംഗങ്ങളും ഗ്ലാമര്‍ രംഗങ്ങളും ഉള്‍പ്പെടുന്ന ട്രെയിലര്‍ മലയാളികള്‍ക്കിടയിലും ഇപ്പോള്‍ ട്രെന്‍ഡിംഗാണ്. 2023ല്‍ പുറത്തിറങ്ങിയ ക്രൈം കോമഡി ചിത്രം ഡിലെ തില്ലുവിന്റെ രണ്ടാം ഭാഗമാണ് ഈ സിനിമ. മാലിക് റാം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സിദ്ദു ജൊന്നാലഗഢ ആണ് നായകന്‍. ചിത്രം മാര്‍ച്ച് 29ന് തിയേറ്ററുകളിലെത്തും. ജയം രവി നായകനാകുന്ന സൈറണ്‍ എന്ന തമിഴ് ചിത്രമാണ് അനുപമയുടേതായി ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്നത്. ഈഗിള്‍ എന്ന തെലുങ്കു ചിത്രമാണ് താരത്തിന്റേതായി ഒടുവില്‍ തിയേറ്ററുകളിലെത്തിയത്. കോടികളുടെ ആസ്തിയുള്ള തെന്നിന്ത്യയിലെ പ്രമുഖ താരങ്ങളുടെ പാത പിന്‍പറ്റുക മാത്രമാണ് അനുപമയും ചെയ്യുന്നത്. തമിഴിലെ മെഗാ സ്റ്റാറിനൊപ്പം അഞ്ചു മിനുറ്റ് ഗ്ലാമറസ് നൃത്ത രംഗത്തിന് കോടി പ്രതിഫലം വാങ്ങിയ മുന്‍ഗാമികള്‍ക്കിടയില്‍ അനുപമ മാത്രം വേറിട്ട് നില്‍ക്കേണ്ട കാര്യമില്ലല്ലോ 
 

Latest News