പെർത്ത്- പ്രണയദിനത്തിൽ ഭാര്യയുടെ ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഓസീസ് ക്രിക്കറ്റ് നായകൻ പാറ്റ് കമ്മിൻസിനോട് ഒരു ആരാധകൻ പറഞ്ഞതും അതിന് നൽകിയ മറുപടിയും വൈറലായി. വാലന്റൈൻസ് ദിനത്തിൽ ഭാര്യ ബെക്കിക്ക് ആശംസകൾ നേർന്ന് സ്റ്റാർ പേസർ ഒരു മനോഹരമായ ചിത്രം പങ്കുവെച്ചിരുന്നു. 'സൂപ്പർ അമ്മ, ഭാര്യ, എന്റെ വാലന്റൈൻ, ഹാപ്പി വാലന്റൈൻസ് എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചത്. ചിത്രത്തിന് താഴെ ഇന്ത്യക്കാരനായ ഒരു ആരാധകൻ എഴുതിയത് 'ഞാൻ ഇന്ത്യക്കാരനാണ്, ഞാൻ നിങ്ങളുടെ ഭാര്യയെ സ്‌നേഹിക്കുന്നു എന്നായിരുന്നു. ഇതിന് കമ്മിൻസ് നൽകിയ മറുപടി ആരാധകരെ ഒന്നടങ്കം ചിരിപ്പിച്ചു. ' നിങ്ങളുടെ സ്‌നേഹം ഞാൻ അവൾക്ക് കൈമാറും എന്നായിരുന്നു കമ്മിൻസ് എഴുതിയത്.