കുവൈത്ത് സിറ്റി- ജീവനുള്ള ആടുകളുടെ കുടലുകളില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്തിയ സംഘത്തെ പിടികൂടിയതായി കുവൈത്ത് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. വിദേശരാജ്യത്ത് നിന്ന് ട്രക്കുകളില്‍ എത്തിച്ച ജീവനുള്ള ആടുകളെ പരിശോധിച്ചപ്പോഴാണ് അവയുടെ കുടലുകള്‍ വഴി മയക്കുമരുന്ന് കടത്ത് കണ്ടെത്തിയതെന്നും മയക്കുമരുന്ന് കടത്തിന്റെ ഏറ്റവും പുതിയ രൂപമാണിതെന്നും ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. ട്രക്കില്‍ മയക്കുമരുന്ന് കടത്തുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. മൂന്നു പേര് പിടിയിലായിട്ടുണ്ട്. അഞ്ച് കിലോ ശബ്വ്, 15000 ക്യാപ്റ്റഗണ്‍ ഗുളികകള്‍, 100 ഗ്രാം ഹെറോയിന്‍, ഒരു കിലോ കഞ്ചാവ് എന്നിവയാണ് പരിശോധനയില്‍ ആടുകളുടെ കുടലുകളില്‍ നിന്ന് ലഭിച്ചത്. നിയമനടപടികള്‍ക്കായി അവരെ ബന്ധപ്പെട്ട വകുപ്പുകളിലേക്ക് മാറ്റി.